ADVERTISEMENT

കൊച്ചിയിലെ ഗോശ്രീ പാലത്തിന്റെ സമീപത്ത് നിന്നും ലഭിച്ച മൃതദേഹം ലോ കോളേജ് വിദ്യാർത്ഥിയായ മെറിന്റേതാണെന്ന് തിരിച്ചറിയാൻ പൊലീസിന് അധികസമയം വേണ്ടിവന്നില്ല. പക്ഷേ, മെറിൻ എങ്ങനെയാണ് മരിച്ചത്? കാരണം എന്തായിരുന്നു? തുടങ്ങിയ ചോദ്യങ്ങൾക്കുള്ള ഉത്തരം കണ്ടെത്തുക പ്രയാസകരമായിരുന്നു. ചുരുളഴിയാത്ത രഹസ്യം തേടിയുള്ള പൊലീസിന്റെ യാത്രയാണിപ്പോൾ സമൂഹമാധ്യമങ്ങളിലെ പ്രധാന ചർച്ച. 

മെറിൻ കേസ് പശ്ചാത്തലമാക്കി ഒരുങ്ങുന്ന 'ആനന്ദ് ശ്രീബാല'യുടെ ട്രെയിലർ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. ട്രെയിലർ വൈറലായതോടെ മെറിന് എന്താണ് സംഭവിച്ചത് എന്നറിയാനുള്ള ആകാംക്ഷയിലാണ് പ്രേക്ഷകർ. ആത്മഹത്യയോ കൊലപാതകമോ?  കൊലപാതകമാണെങ്കിൽ കൊലയാളി ആരാണ്? എന്തിന് കൊന്നു? തുടങ്ങി ഒരായിരം ചോദ്യങ്ങളാണ് ഉയർന്നുവരുന്നത്. ഇതിനിടയിൽ ആനന്ദ് ശ്രീബാല ആരാണെന്ന് ചോദിക്കുന്നവരുമുണ്ട്. 

മെറിൻ എന്ന കഥാപാത്രമായ് മാളവിക മനോജ് വേഷമിടുന്ന ചിത്രത്തിൽ ആനന്ദ് ശ്രീബാലയായ് എത്തുന്നത് അർജ്ജുൻ അശോകനാണ്. വിഷ്ണു വിനയ് സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം നവംബർ 15ന് തിയറ്ററുകളിലെത്തും. ചിത്രത്തിന്റെ തിരക്കഥ തയാറാക്കിയത് അഭിലാഷ് പിള്ളയാണ്. വർഷങ്ങൾക്ക് മുൻപ് വാർത്തകളിൽ ഇടം പിടിച്ച വിഷയമാണ് ചിത്രത്തിന്റെ പ്രമേയം എന്നതിനാൽ 'യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയുള്ള ചിത്രം' എന്ന ടാ​ഗ് ലൈനിലാണ് ചിത്രം പ്രദർശനത്തിനെത്തുന്നത്. 

ഒരുപിടി മികച്ച ചിത്രങ്ങൾ പ്രേക്ഷകർക്ക് സമ്മാനിച്ച കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും ചേർന്നാണ് ചിത്രത്തിന്റെ നിർമാണം. സൈജു കുറുപ്പ്, ധ്യാൻ ശ്രീനിവാസൻ, അജു വർഗീസ്, ഇന്ദ്രൻസ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീർ, നന്ദു, സലിം ഹസ്സൻ, കൃഷ്ണ, വിനീത് തട്ടിൽ, മാസ്റ്റർ ശ്രീപദ്, മാളവിക മനോജ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരും പ്രധാന വേഷങ്ങളിൽ എത്തുന്നു. 'മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങൾക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആൻ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. പ്രിയ വേണു, നീതാ പിന്റോ എന്നിവരാണ് നിർമാതാക്കൾ.

ഛായാഗ്രഹണം: വിഷ്ണു നാരായണൻ, ചിത്രസംയോജനം: കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ്, ചീഫ് അസോഷ്യേറ്റ് ഡയറക്ടർ: ബിനു ജി നായർ, ലൈൻ പ്രൊഡ്യൂസേർസ്: ഗോപകുമാർ ജി കെ, സുനിൽ സിങ്, പ്രൊഡക്ഷൻ കൺട്രോളർ: ഷാജി പട്ടിക്കര, ടീസർ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈൻ: ഓൾഡ് മോങ്ക്സ്, സ്റ്റിൽസ്: ലെബിസൺ ഗോപി, പിആർഒ ആൻഡ് മാർക്കറ്റിങ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

English Summary:

The trailer of Anand Sreebala film sparks a viral discussion with its tagline, 'Based on a True Event.'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com