ADVERTISEMENT

‘കങ്കുവ’യുടെ പ്രമോഷന് താമസിച്ചെത്തിയതിന് ദേഷ്യപ്പെട്ട പാപ്പരാസിയോട് ക്ഷമാപണം നടത്തി തമിഴ് സൂപ്പർ താരം സൂര്യ.  അടുത്തിടെ മുംബൈയിൽ നടന്ന പ്രൊമോഷൻ പരിപാടിയിൽ ആണ് സൂര്യ താമസിച്ചെത്തിയത്. നടൻ എത്താൻ വൈകിയത് കാരണം പരിപാടി ഏറെ താമസിച്ചാണ് തുടങ്ങിയത്.  എന്നാൽ വൈകിയെത്തിയത് തന്റെ കുറ്റമല്ലെന്നും ട്രാഫിക് കാരണമാണ് വൈകിയതെന്നും സൂര്യ പറഞ്ഞു. തന്റെ നിയന്ത്രണത്തിൽപ്പെടുന്ന കാര്യമല്ലെങ്കിൽ കൂടി വൈകിയെത്തിയതിന് ആത്മാർഥമായി ക്ഷമ ചോദിക്കുന്നുവെന്നും അവിടെ കൂടിയ മാധ്യമ പ്രവർത്തകരോടടക്കം സൂര്യ പറഞ്ഞു.

‘‘വൈകിയതിന് ഞാൻ ക്ഷമ ചോദിക്കുന്നു. ഇത് മുംബൈ ട്രാഫിക് കാരണമല്ല മറിച്ച് എയർ ട്രാഫിക് ആണ്. ഞങ്ങൾ മിക്ക ദിവസവും ഫ്ലൈറ്റിൽ യാത്ര ചെയ്യുന്നു.  ഒഴികഴിവുകൾ മാറ്റിനിർത്തി ഞാൻ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ഇത് എനിക്ക് നിയന്ത്രിക്കാൻ കഴിയുമായിരുന്നില്ല. സർ, നിങ്ങൾക്ക് ഞങ്ങളോട് ഇപ്പോഴും സ്നേഹമുണ്ടെന്ന് ഞാൻ കരുതുന്നു.’’ തന്നോട് ദേഷ്യപ്പെട്ട ഫോട്ടോഗ്രാഫറോട് സൂര്യ പറഞ്ഞത് ഇങ്ങനെയാണ്.

കങ്കുവ എന്ന തന്റെ സിനിമയ്ക്ക് ഒരു രണ്ടാം ഭാഗം ഉണ്ടായിരിക്കുമെന്ന് പ്രസ്മീറ്റിനിടയിൽ സൂര്യ പറഞ്ഞു.  കങ്കുവ ആദ്യ ഭാഗത്തിന്റെ ക്ലൈമാക്സിൽ ഒരുപാട് ചോദ്യങ്ങൾ ബാക്കി വയ്ക്കുന്നുണ്ട്. അതിനെല്ലാം ഉത്തരം കങ്കുവ 2-ൽ ഉണ്ടാകുമെന്ന് സൂര്യ പറയുന്നു. നവംബർ 14ന് റിലീസ് ചെയ്യാനിരിക്കുന്ന കങ്കുവയിൽ ഇരട്ടവേഷത്തിലാണ് സൂര്യ എത്തുന്നത്. 

ബോബി ഡിയോളിന്റെയും ദിഷ പഠാനിയുടെയും തമിഴ് അരങ്ങേറ്റ ചിത്രം കൂടിയാണ് കങ്കുവ. വീരം, സിരുതൈ, അണ്ണാത്തെ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ ശിവയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 350 കോടി ബഡ്ജറ്റിൽ നിർമിച്ച കങ്കുവ തമിഴിലെ ചെലവേറിയ ചിത്രങ്ങളിലൊന്നായാണ് കണക്കാക്കപ്പെടുന്നത്.

English Summary:

Suriya apologises to Mumbai media after paparazzi yells at him

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com