38ാം വയസ്സില്‍ സ്വര്‍ണ മെഡൽ, 42ാം വയസ്സിൽ എഫ്ആർസിപി: നിസ്സാരക്കാരിയല്ല ശിവകാർത്തികേയന്റെ സഹോദരി
Mail This Article
സഹോദരിക്ക് ജന്മദിനാശംസകൾ നേർന്ന് തമിഴ് താരം ശിവകാർത്തികേയൻ. സഹോദരിയെ ചേർത്തു പിടിച്ചു നിൽക്കുന്ന ചിത്രത്തിനൊപ്പം ഹൃദയസ്പർശിയായ കുറിപ്പും താരം പങ്കുവച്ചു. പ്രതിസന്ധികളിൽ തളരാതെ പഠനത്തിനു വേണ്ടി എപ്പോഴും സമയം കണ്ടെത്തിയ സഹോദരിയുടെ നേട്ടങ്ങൾ എണ്ണിപ്പറാഞ്ഞാണ് താരത്തിന്റെ കുറിപ്പ്.
ശിവകാർത്തികേയന്റെ വാക്കുകൾ: "ജീവിതത്തിലെ എന്റെ ഏറ്റവും വലിയ പ്രചോദനത്തിന് ജന്മദിനാശംസകൾ. എന്റെ സഹോദരി... എംബിബിഎസ് പൂർത്തിയാക്കിയതിനു ശേഷം ഒരു കുഞ്ഞിന്റെ അമ്മയായിട്ടും സ്വർണമെഡലോടെ മെറിറ്റിൽ എംഡി നേടിയത് 38–ാം വയസ്സിലാണ്. ഇപ്പോഴിതാ 42–ാം വയസ്സിൽ എഫ്ആർസിപിയും നേടിയിരിക്കുന്നു. തീർച്ചയായും അപ്പ നിങ്ങളെക്കുറിച്ചോർത്ത് അഭിമാനിക്കും. ഒരിക്കൽ കൂടി ജന്മദിനാശംസകൾ!"
ശിവകാർത്തികേയന്റെ ചിത്രവും കുറിപ്പും വേഗത്തിൽ ആരാധകർക്കിടയിൽ ചർച്ചയായി. നിരവധി പേരാണ് താരത്തിന്റെ സഹോദരിക്ക് ജന്മദിനാശംസകൾ നേർന്നത്. സായ് പല്ലവിക്കൊപ്പം അഭിനയിച്ച അമരൻ എന്ന ചിത്രമാണ് താരത്തിന്റെ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരിൽ നിന്നു ലഭിച്ചത്.