ADVERTISEMENT

നടൻ ദിലീപ് ശബരിമലയിൽ ദർശനം നടത്തി. വ്യാഴാഴ്‌ച നട അടയ്ക്കുന്നതിന് തൊട്ടുമുൻപാണ് ദിലീപ് ദർശനം നടത്തിയത്. ഹരിവരാസനം കീർത്തനം പൂർത്തിയായി നടയടച്ച ശേഷമാണ് ദിലീപ് മടങ്ങിയത്. ശബരിമലയിലെത്തിയ ദിലീപ് പ്രാര്‍ഥിച്ച ശേഷം കാണിക്കയിട്ടിരുന്നു. കഴിഞ്ഞ വര്‍ഷങ്ങളിലും നടൻ ശബരിമല ദര്‍ശനം നടത്തിയിരുന്നു.

അതേസമയം ദിലീപിന്റെ രണ്ട് സിനിമകളാണ് അണിയറയിൽ ഒരുങ്ങുന്നത്. പ്രിൻസ് ആൻഡ് ഫാമിലി, ഭാഭാഭാ എന്നിവയാണ് അടുത്തവർഷം റിലീസിനെത്തുന്ന ദിലീപ് സിനിമകൾ.

പ്രിൻസ് ആൻഡ് ഫാമിലിയുടെ ചിത്രീകരണം പൂർത്തിയായിരുന്നു. ബിന്റോ സ്റ്റീഫൻ സംവിധാനം െചയ്യുന്ന സിനിമയിൽ സിദ്ദീഖ്, ധ്യാൻ ശ്രീനിവാസൻ, ബിന്ദു പണിക്കര്‍ എന്നിവരും പ്രത്യക്ഷപ്പെടുന്നു.

English Summary:

Actor Dileep visited and prayed at the Sabarimala templ

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com