ADVERTISEMENT

മണ്ടേല, മാവീരൻ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധനേടിയ മഡോൺ അശ്വിൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ ചിയാൻ വിക്രം നായകനാകുന്നു. വിക്രത്തിന്റെ 63ാം സിനിമയാകുമിത്. മാവീരൻ നിർമിച്ച അരുൺ വിശ്വയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്.

വിക്രം ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണിത്. ആദ്യ രണ്ട് സിനിമകള്‍ കൊണ്ടു തന്നെ തമിഴ് പ്രേക്ഷകരെ അദ്ഭുതപ്പെടുത്തിയ സംവിധായകനാണ് അശ്വിൻ.

2021ൽ യോഗി ബാബുവിനെ നായകനാക്കി അശ്വിൻ സംവിധാനം ചെയ്ത മണ്ടേല എന്ന ചിത്രം രണ്ട് ദേശീയ അവാർഡുകൾ കരസ്ഥമാക്കിയിരുന്നു. കഴിഞ്ഞ വർഷം ശിവകാർത്തികേയനെ നായകനാക്കി ഒരുക്കിയ ഫാന്റസി ചിത്രം മാവീരനും ബോക്സ്ഓഫിസിൽ വിജയമായിരുന്നു.

English Summary:

Madonne Ashwin teams up with Chiyaan Vikram for Chiyaan 63

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com