ഗംഭീര സെൻസറിങ് റിപ്പോർട്ട്. യു/എ സർട്ടിഫിക്കറ്റുമായി 'ഐഡന്റിറ്റി'; ജനുവരി രണ്ടിന് റിലീസ്.
Mail This Article
മെഗാഹിറ്റ് ചിത്രം 'എആർഎം'ന് ശേഷം ടൊവിനോ തോമസും ബ്ലോക്ക്ബസ്റ്റർ ചിത്രം 'ലിയോ'ക്ക് ശേഷം തൃഷ കൃഷ്ണയും ഒന്നിച്ചെത്തുന്ന 'ഐഡന്റിറ്റി'ക്കായ് വൻ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്. ചിത്രത്തിന്റെ സെൻസറിങ് കഴിഞ്ഞ് യു/എ സർട്ടിഫിക്കറ്റ് ആണ് ലഭിച്ചിട്ടുള്ളത്. ഗംഭീര പ്രതികരണമാണ് ഐഡന്റിറ്റിയ്ക്ക് സെൻസർ ബോർഡിൽ നിന്നും ലഭിച്ചത്. ചിത്രത്തിന്റെ ടീസർ പുറത്തുവിട്ടപ്പോഴെ സിനിമയുടെ പശ്ചാത്തലം വ്യക്തമായിരുന്നു. ട്രെയിലർ കൂടെ എത്തിയതോടെ ഇൻവെസ്റ്റിഗേഷൻ ക്രൈം ത്രില്ലറാണെന്ന് ഉറപ്പായി. മലയാളത്തിൽ ഇതിനോടകം ഒരുപാട് ക്രൈം-ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രങ്ങൾ വന്നിട്ടുണ്ടെങ്കിലും 'ഐഡന്റിറ്റി'യെ അവയിൽ നിന്നും മാറ്റി നിർത്തുന്നത് ചിത്രത്തിന്റെ കഥ പറച്ചിൽ രീതിയും ദൃശ്യാവിഷ്ക്കാരവുമാണ്. ഒരു കൊലയാളിയെ കണ്ടെത്താനുള്ള പോലീസിന്റെ അന്വേക്ഷണമാണ് പ്രമേയം എങ്കിലും ആരാണ് കൊലയാളി? ആരെയാണ് കൊന്നത്? എന്തിനാണ് കൊന്നത്? തുടങ്ങിയ ചോദ്യങ്ങളാണ് പ്രേക്ഷകരെ ആകാംക്ഷയിലാഴ്ത്തുന്നത്. രാഗം മൂവിസിന്റെ ബാനറിൽ രാജു മല്യത്തും കോൺഫിഡന്റ് ഗ്രൂപ്പിന്റെ ബാനറിൽ Dr. റോയി സി ജെയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. അഖിൽ പോളും അനസ് ഖാനുമാണ് സംവിധായകർ. അഖിൽ ജോർജാണ് ഛായാഗ്രാഹകൻ. സംഗീതവും പശ്ചാത്തല സംഗീതവും ജേക്സ് ബിജോയിയുടെതാണ്.
'ഫോറെൻസിക്'ന് ശേഷം ടോവിനോ തോമസ്- അഖിൽ പോൾ- അനസ് ഖാൻ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന 'ഐഡന്റിറ്റി'യുടെ തിരക്കഥ സംവിധായകരായ അഖിൽ പോളും അനസ് ഖാനും തന്നെയാണ് തയ്യാറാക്കിയത്. ബിഗ് ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. ആൾ ഇന്ത്യ വിതരണാവകാശം റെക്കോർഡ് തുകക്ക് ശ്രീ ഗോകുലം മൂവിസ് സ്വന്തമാക്കിയപ്പോൾ ജി സി സി വിതരണാവകാശം ഫാഴ്സ് ഫിലിംസ് കരസ്ഥമാക്കി. 2025 ജനുവരി രണ്ടിന് ശ്രീ ഗോകുലം മൂവിസിനു വേണ്ടി ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം തീയേറ്ററുകളിലെത്തിക്കുന്നത്.
ഒരു പ്രൊഫഷണൽ സ്കെച്ച് ആർട്ടിസ്റ്റായ ഹരൺ എന്ന കഥാപാത്രത്തെയാണ് ടൊവിനോ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തൃഷയുടെ കഥാപാത്രത്തെ കുറിച്ച് യാതൊരു സൂചനയും ട്രെയിലർ നൽകുന്നില്ല. നീണ്ട ഇടവെളക്കൊടുവിൽ തെന്നിന്ത്യൻ നായിക തൃഷ മലയാളത്തിലേക്ക് തിരികെയെത്തുന്ന സിനിമയാണിത്. 2018 ൽ പുറത്തിറങ്ങിയ ശ്യാമപ്രസാദ്-നിവിൻ പോളി ചിത്രം 'ഹേയ് ജൂഡ്'ലൂടെയാണ് തൃഷ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. നീണ്ട 6 വർഷത്തിന് ശേഷം താരം മറ്റൊരു മലയാള ചിത്രത്തിൽ വേഷമിടുകയാണ്. ഏറെ ആരാധകരുള്ള നടിയാണ് തൃഷ എന്നതുകൊണ്ടുതന്നെ താരത്തിന്റെ മലയാളത്തിലേക്കുള്ള തിരിച്ചുവരവ് ആഘോഷിക്കുകയാണ് മലയാളികൾ. തൃഷയും ടൊവിനോയും ആദ്യമായ് ഒന്നിക്കുന്ന ചിത്രമാണിത്. ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങൾ കോളിവുഡിലെ ഹിറ്റ് താരം വിനയ് റായും ബോളിവുഡ് താരം മന്ദിര ബേദിയാണ് കൈകാര്യം ചെയ്യുന്നത്. അജു വർഗീസ്, ഷമ്മി തിലകൻ, അർജുൻ രാധാകൃഷ്ണൻ, വിശാഖ് നായർ അർച്ചന കവി തുടങ്ങിയവരും ചിത്രത്തിലുണ്ട്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്: നിതിൻ കുമാർ, പ്രദീപ് മൂലേത്തറ, ചിത്രസംയോജനം: ചമൻ ചാക്കോ, സൗണ്ട് മിക്സിങ്: എം ആർ രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ: സിങ്ക് സിനിമ, പ്രൊഡക്ഷൻ ഡിസൈൻ: അനീഷ് നാടോടി, ആർട്ട് ഡയറക്ടർ: സാബി മിശ്ര, വസ്ത്രാലങ്കാരം: ഗായത്രി കിഷോർ, മാലിനി, മേക്കപ്പ്: റോണക്സ് സേവ്യർ, കോ പ്രൊഡ്യൂസേഴ്സ്: ജി ബിന്ദു റാണി മല്യത്ത്, കാർത്തിക് മല്യത്ത്, കൃഷ്ണ മല്യത്ത്, ആക്ഷൻ കൊറിയോഗ്രാഫി: യാനിക്ക് ബെൻ, ഫീനിക്സ് പ്രഭു, പ്രൊഡക്ഷൻ കണ്ട്രോളർ: ജോബ് ജോർജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ബോബി സത്യശീലൻ, സുനിൽ കാര്യാട്ടുകര, ഫസ്റ്റ് അസോസിയേറ്റ് ഡയറക്ടർ: അഭിൽ ആനന്ദ്, ലൈൻ പ്രൊഡ്യൂസർ: പ്രധ്വി രാജൻ, വിഎഫ്എക്സ്: മൈൻഡ്സ്റ്റീൻ സ്റ്റുഡിയോസ്, ലിറിക്സ്: അനസ് ഖാൻ, ഡിഐ: ഹ്യൂസ് ആൻഡ് ടോൺസ്, കളറിസ്റ്റ്: ഷണ്മുഖ പാണ്ഡ്യൻ എം, സ്റ്റിൽസ്: ജാൻ ജോസഫ് ജോർജ്, ഷാഫി ഷക്കീർ, ഡിസൈൻ: യെല്ലോ ടൂത്ത്, ഡിജിറ്റൽ പ്രൊമോഷൻസ്: അഭിൽ വിഷ്ണു, അക്ഷയ് പ്രകാശ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.