ADVERTISEMENT

ഫഹദ് ഫാസിലിനെ നായകനാക്കി ഹോംബാലെ ഫിലിംസ് നിർമിച്ച പാൻ ഇന്ത്യൻ ചിത്രം ‘ധൂമം’ യൂട്യൂബിലൂടെ റിലീസ് ചെയ്തു. ഹൊംബാലെ ഫിലിംസിന്‍റെ യുട്യൂബ് ചാനലിലൂടെയാണ് ചിത്രം എത്തിയിരിക്കുന്നത്. ലോക പുകയില വിരുദ്ധ ദിനമായ മേയ് 31 നാണ് ചിത്രം യൂട്യൂബില്‍ പ്രദര്‍ശനം ആരംഭിച്ചത്. 

സിഗരറ്റ് വിപണി പശ്ചാത്തലമാക്കുന്ന ചിത്രമാണ് ധൂമം. കഴിഞ്ഞ വർഷം ജൂൺ മാസത്തിലാണ് സിനിമ തിയറ്ററുകളിലെത്തിയത്. മലയാളം, തമിഴ്, കന്നഡ, തെലുങ്ക് ഉൾപ്പടെയുള്ള ഭാഷകളിൽ ചിത്രം റിലീസിനെത്തിയിരുന്നു. ലൂസിയ, യു ടേണ്‍ അടക്കമുള്ള ചിത്രങ്ങളൊരുക്കിയ കന്നഡ സംവിധായകന്‍ പവന്‍ കുമാര്‍ ആണ് ചിത്രത്തിന്‍റെ സംവിധാനം. അപർണ ബാലമുരളിയാണ് നായികയായി എത്തിയത്. 

റോഷൻ മാത്യു, അച്യുത് കുമാർ, വിനീത്, ജോയ് മാത്യു, അനു മോഹൻ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. കന്നഡയിലെ ഹിറ്റ് മേക്കർ പൂർണ്ണചന്ദ്ര തേജസ്വിയാണ് സംഗീത സംവിധായകന്‍. പ്രീത ജയരാമനാണ് ഛായാഗ്രഹണം.

ആപ്പിള്‍ ടിവിയിലൂടെ ചിത്രത്തിന്റെ സ്ട്രീമിങ് ആരംഭിച്ചിരുന്നു. ഇതിനിടെയാണ് സിനിമ പ്രേക്ഷകര്‍ക്ക് സൗജന്യമായി കാണാന്‍ നിർമാതാക്കള്‍ തന്നെ അവസരം ഒരുക്കിയത്.

English Summary:

'Dhoomam' makers finally release film on YouTube

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com