ADVERTISEMENT

പൃഥ്വിരാജും ബേസിൽ ജോസഫും പ്രധാനവേഷത്തിലെത്തി കോമഡി എന്റർടെയ്നർ ‘ഗുരുവായൂരമ്പലനടയിൽ’ ഒടിടിയിലേക്ക്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ ജൂൺ 27 മുതൽ ചിത്രം സ്ട്രീമിംഗ് ആരംഭിക്കും. 

വിപിന്‍ദാസ് സംവിധാനം ചെയ്ത ചിത്രം ബോക്സ്ഓഫിസിൽ നിന്നും കോടികൾ വാരിയിരുന്നു. പൃഥ്വിരാജ്–ബേസില്‍ കോംബോയുടെ കോമഡി നമ്പറുകളാണ് സിനിമയുടെ പ്രധാന ആകർഷണമെന്നാണ് റിപ്പോർട്ട്. ഒരിടവേളയ്ക്കു ശേഷം മുഴുനീള കോമഡി വേഷത്തിൽ പൃഥ്വി എത്തുന്നു. പൃഥ്വിരാജ് പ്രൊഡക്‌ഷൻസിന്റെ ബാനറിൽ സുപ്രിയ മേനോൻ, ഇഫോർ എന്റർടെയ്ൻമെന്റിന്‍റെ ബാനറിൽ മുകേഷ് ആർ. മേത്ത, സി.വി. സാരഥി എന്നിവർ ചേർന്നാണ് നിർമാണം.

‘കുഞ്ഞിരാമായണം’ എന്ന ചിത്രത്തിനു ശേഷം ദീപു പ്രദീപ് രചന നിർവഹിക്കുന്ന ചിത്രത്തിൽ തമിഴ് നടൻ യോഗി ബാബു ചിത്രത്തിലൊരു പ്രധാന വേഷം ചെയ്യുന്നു.  നിഖില വിമൽ, അനശ്വര രാജൻ, ജഗദീഷ്, രേഖ, ഇർഷാദ്, സിജു സണ്ണി, സഫ്‌വാൻ, കുഞ്ഞികൃഷ്ണൻ മാസ്റ്റർ, മനോജ്‌ കെ.യു. തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ.

English Summary:

Guruvayoor Ambalanadayil OTT release: When and where

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com