ADVERTISEMENT

ലഹരി ഉപയോഗം സൃഷ്ടിക്കുന്ന ശാരീരിക മാനസിക ആരോഗ്യ പ്രശ്നങ്ങളും ലഹരി മരുന്നുകൾ  വിതരണം നടത്തുന്ന ഒരു ശൃംഖലയെ തന്നെ പിടികൂടുന്ന  ബോധവൽക്കരണ രംഗങ്ങൾ അടങ്ങിയ ഹ്രസ്വചിത്രം റൂട്ട് ഔട്ട് മിഷൻ 23 റിലീസ് ചെയ്തു.ലഹരി മരുന്നുകളുടെ ഉപയോഗം ഒരു വ്യക്തിയെ മാത്രമല്ല, കുടുംബങ്ങളെയും, തലമുറകളെയും, സമൂഹത്തെയും ബാധിക്കുന്ന മഹാവിപത്ത് ആണ്.  യുവജനങ്ങളെ തെറ്റായ വഴികളിലൂടെ നയിക്കുന്ന ലഹരി  മരുന്ന് ഉപയോഗത്തിന് തടയിടാൻ ഒരു ഹ്വസ്വചിത്രത്തിലൂടെ  ബോധവൽക്കരണം നടത്തുകയാണ് സിനിമയുടെ സംവിധായകൻ കെ.പി. പ്രസാദും ടീമും. ക്യാമറയും, എഡിറ്റിങ്ങും കൈകാര്യം ചെയ്തിരിക്കുന്നത് ജയകൃഷ്ണൻ റെഡ് മൂവീസാണ്, ക്യാമറ അസിസ്റ്റന്റ്  പ്രതീഷ് നട്ടാശ്ശേരിയും,ഡിസൈൻ ബോസ് മാലം,സൗണ്ട് അനിൽ  ബീറ്റ്സ് കടുത്തുരുത്തി, മേക്കപ്പ് മാൻ  സുമേഷ് മണ്ഡപത്തിലുമാണ്.

 

ബിജോ കൃഷ്ണൻ, വിദ്യാ സദാനന്ദൻ, ആതിര ഡി നായർ, സന്തോഷ് കുമാർ, ബിന്ദു എൽസ തുടങ്ങി ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലുമുള്ളവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. റൂട്ട് ഔട്ട് മിഷൻ 2023 യുടെ  റിലീസിങ്  ഏറ്റുമാനൂർ വ്യാപാര ഭവനിൽ  സഹകരണ രജിസ്ട്രേഷൻ വകുപ്പ് മന്ത്രി  വി എൻ വാസവൻ  ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപേഴ്സൺ  ലൗലി ജോർജ് അധ്യക്ഷത വഹിച്ചു. 

 

നടൻ കൃഷ്ണപ്രസാദ് മുഖ്യാതിഥിയായി പങ്കെടുത്തു. കൗൺസിലർ  ഇ.എസ്. ബിജു, അബ്കാരി വെൽഫയർ  ബോർഡ് അംഗം വി.വി. ആന്റണി ,  എക്സൈസ് പ്രിവന്റീവ് ഓഫിസർ കെ.കെ. അനിൽകുമാർ, എം.കെ. സുഗതൻ എന്നിവർ സംസാരിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com