ADVERTISEMENT

‘കുടുംബവിളക്ക്’ സീരിയൽ അവസാനിക്കുമ്പോൾ വികാരനിർഭരമായ കുറിപ്പ് പങ്കുവച്ച് നടി മീര വാസുദേവ്. ഈ യാത്രയിലാണ് ഒരുപാട് നല്ല സുഹൃത്തുക്കളെയും മനുഷ്യരെയും കണ്ടെത്താനായതെന്നും ഭർത്താവ് വിപിനെ തനിക്കു കിട്ടിയതും ഈ സീരിയൽ വഴിയാണെന്നും നടി പറയുന്നു. സീരിയലിൽ സുമിത്ര എന്ന കഥാപാത്രത്തെയാണ് മീര അവതരിപ്പിച്ചത്.

‘‘ഒരു യാത്ര അവസാനിക്കുമ്പോള്‍, നമ്മള്‍ സുഹൃത്തുക്കളെ കൂടെ കൂട്ടുക. അവരെ നമ്മുടെ ഓര്‍മകളുടെ ശേഖരത്തിലേക്ക് ചേര്‍ത്ത് പിടിക്കുക. ഒരിക്കലും അവസാനിക്കില്ലെന്ന് തോന്നുന്ന സ്‌നേഹം ഉള്ളില്‍ നിറയുന്നത് കണ്ടെത്തുക. അങ്ങനെ കുടുംബവിളക്ക് എന്ന യാത്രയില്‍ എനിക്ക് നല്ല ഓര്‍മകള്‍ സമ്മാനിച്ച ചില നല്ല മനുഷ്യരെ കണ്ടെത്താനും സഹായിച്ചു

എന്റെ ഭര്‍ത്താവും ഛായാഗ്രാഹകനുമായ വിപിന്‍ പുതിയങ്കം, ഞങ്ങളുടെ പ്രിയ യൂണിറ്റ് ടെക്‌നീഷ്യന്‍ സുഹൃത്തുക്കളും സഹോദരന്മാരെ പോലെയുള്ള കണ്ണ, വിനോദ് ഏട്ടന്‍, അനില്‍ ഏട്ടന്‍, അഭി, ദിലീപ്, ഷാജ, നിങ്ങളെ ഇനിയും കാണും..എന്തൊരു മനോഹരമായ യാത്രയാണിത്.’’–  മീര വാസുദേവ് സോഷ്യൽ മീഡിയയിൽ കുറിച്ചു. ഭര്‍ത്താവ് വിപിനും കുടുംബവിളക്ക് പരമ്പരയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഒപ്പമുള്ള ചിത്രങ്ങളും എഴുത്തിനൊപ്പം നടി പങ്കുവച്ചിട്ടുണ്ട്.

മേയ് മാസമായിരുന്നു മീരയും വിപിനും തമ്മിലുളള വിവാഹം. സിനിമാ–ടെലിവിഷൻ ക്യാമറാമാൻ വിപിൻ പുതിയങ്കമാണ് വരൻ. മീര പ്രധാന വേഷത്തിലെത്തിയ കുടുംബവിളക്ക് അടക്കമുള്ള സീരിയലുകളുടെ ക്യാമറാമാനായ വിപിൻ ചില ഡോക്യുമെന്ററികൾക്കു പിന്നിലും പ്രവർത്തിച്ചിട്ടുണ്ട്.

42കാരിയായ മീരയുടെ മൂന്നാം വിവാഹമാണിത്. നടൻ ജോൺ കൊക്കനുമായുള്ള രണ്ടാം വിവാഹത്തിൽ അരീഹ എന്നു പേരുള്ള മകനുണ്ട്. 

അന്യ ഭാഷ നടിയാണെങ്കിലും തന്റേതായ അഭിനയ ശൈലി കൊണ്ട്‌ മലയാളി മനസ്സുകള്‍ കീഴടക്കിയ നടിയാണ് മീരാ വാസുദേവ്. ബ്ലസി സംവിധാനം ചെയ്ത തന്മാത്രയിൽ മോഹൻലാലിന്റെ നായികയായി മലയാള സിനിമയില്‍ അരങ്ങേറ്റം. പിന്നീട് നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു. പിന്നീട് മിനിസ്ക്രീനിലൂടെ അഭിനയത്ത് രംഗത്ത് തിരിച്ചെത്തി.

English Summary:

Meera Vasudev's Heartfelt Farewell: Emotional Note Marks End of 'Kudumbavilakku' Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com