ADVERTISEMENT

തന്റെ മുൻ പ്രണയബന്ധങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണ. പ്രതിശ്രുത വരനായ അശ്വിനോടൊപ്പം ഇരുന്നുള്ള ചോദ്യോത്തര വേളയിൽ പങ്കെടുക്കുന്ന വിഡിയോയിലാണ് ദിയ തന്റെ ഭൂതകാലത്തെക്കുറിച്ച് വെളിപ്പെടുത്തിയത്. മുൻപ് തനിക്ക് മൂന്നു നാല് പ്രണയബന്ധങ്ങൾ ഉണ്ടായിരുന്നെന്നും പക്ഷേ ആ പുരുഷന്മാർക്കൊക്കെ മറ്റു സ്ത്രീകളുമായി ബന്ധമുണ്ടായിരുന്നതിനാൽ അവരെയൊക്കെ ഒഴിവാക്കുകയായിരുന്നെന്ന് ദിയ പറയുന്നു.

‘മോശപ്പെട്ട ഒരു ഭൂതകാലം ഉണ്ടായിരുന്നോ എന്ന് ചോദിച്ചാൽ എനിക്ക് മോശമായ ഒരു ഭൂതകാലം ഉണ്ടായിരുന്നു എന്ന് പറയേണ്ടിവരും.  ഞാൻ ഒരു വലിയ പ്രേമരോഗി ആണ്.  ഞാൻ ഒരുപാട് റൊമാന്റിക് ആയ ആളാണ്.  ഒരു മോശം അനുഭവം വന്നാൽ മാത്രമേ പിന്നീട് നന്നായി മുന്നോട്ട് പോകാൻ പറ്റൂ. നല്ലൊരു ജീവിതം ഉണ്ടായിട്ട് നമ്മുടെ കൈപ്പിഴ കൊണ്ട് ഒരു മോശം അനുഭവം ഉണ്ടായെങ്കിൽ അതിൽ നമ്മൾ പശ്ചാത്തപിക്കേണ്ടി വരും. പക്ഷേ എന്റെ കാര്യം അങ്ങനെ അല്ല.  എന്റെ ജീവിതത്തിൽ എനിക്ക് മൂന്നുനാലു പ്രണയബന്ധങ്ങൾ ഉണ്ടായിട്ടുണ്ട്.’ ദിയ മനസ്സ് തുറന്നു.  

‘അതിൽ വേറൊരു പെണ്ണുമായി അടുപ്പമില്ലാത്ത ഒരാളുപോലും ഇല്ലായിരുന്നു.  ആരും ഡീസന്റ് അല്ലായിരുന്നു. തൊട്ടു മുന്നത്തെ ആളെ ഞാൻ പേരെടുത്തു പറയുന്നില്ല, ഞാൻ പറയുന്നത് എല്ലാവരെയുംപറ്റി ആണ്. ഓരോരുത്തരും സോഷ്യൽ മീഡിയയിൽ ഡീസന്റ്റ് ആയി കാണിക്കും, പക്ഷേ എല്ലാ അവന്മാർക്കും രഹസ്യ ബന്ധങ്ങൾ ഉണ്ടായിരുന്നു. ഓരോരുത്തരെയും കണ്ട പെണ്ണുങ്ങളുടെ കൂടെ കയ്യോടെ പിടിക്കേണ്ടി വന്നിട്ടുണ്ട്.  അതുകൊണ്ടു അവരെ ഒക്കെ ഒഴിവാക്കേണ്ടി വന്നിട്ടുണ്ട്.   ഒരു മോശമായ ഭൂതകാലം ഉണ്ടായാൽ മാത്രമേ നമുക്ക് നല്ലൊരു ഭാവിയിലേക്ക് പോകാൻ പറ്റൂ എന്നാണ് എനിക്ക് തോന്നുന്നത്.’’ ദിയ കൃഷ്ണ പറയുന്നു. 

കൃഷ്ണ കുമാറിന്റെ രണ്ടാമത്തെ മകളായ ദിയ കൃഷ്ണയും സുഹൃത്തും കാമുകനുമായി അശ്വിൻ ഗണേഷും തമ്മിലുള്ള വിവാഹം വരുന്ന സെപ്റ്റംബറിൽ ഉണ്ടാകുമെന്ന് സിന്ധു കൃഷ്ണ പറഞ്ഞിരുന്നു.  ഇരുവരുടെയും വിവാഹ നിശ്ചയത്തിന്റെ വിഡിയോകളും സമൂഹ മാധ്യമങ്ങളിലൂടെ പങ്കുവച്ചിരുന്നു.

English Summary:

Diya Krishna, daughter of actor Krishna Kumar, has opened up about her past relationships

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com