ADVERTISEMENT

സമൂഹമാധ്യമങ്ങളിൽ നിന്നുള്ള വിമർശനം മാനസികസംഘർഷമുണ്ടാക്കുന്നുവെന്ന് വെളിപ്പെടുത്തി കൊല്ലം സുധിയുടെ ഭാര്യ രേണു. താൻ എന്തു ചെയ്താലും വിധവ എന്നു പറഞ്ഞു വിമർശിക്കുകയാണെന്ന് രേണു പറയുന്നു. പല വിമർശനങ്ങളും കമന്റുകളും പരിധി വിടാറുണ്ടെന്നും ശരിക്കും മടുത്തെന്നും സമൂഹമാധ്യമത്തിൽ പങ്കുവച്ച സ്റ്റോറിയിൽ രേണു പറഞ്ഞു. 

ഒന്നിനും ഞാൻ ഇല്ല. എന്തു തെറ്റാണ് ഞാൻ ചെയ്യുന്നത് എന്ന് എനിക്കറിയില്ല. വിധവ ആണെന്നു പറഞ്ഞ് എനിക്കൊന്നും ചെയ്യാൻ പറ്റില്ലേ ? എല്ലാം കുറ്റമാണ്. കേട്ടു കേട്ടു മടുത്തു. ഒന്നുകിൽ ജീവിതം അവസാനിപ്പിക്കും. അല്ലെങ്കിൽ ആരെയെങ്കിലും കെട്ടി ജീവിക്കും. എനിക്കു മടുത്തു. ഇങ്ങനെ കേൾക്കാൻ എന്തേലും തെറ്റ് ചെയ്‌തിട്ടാണെങ്കിൽ കുഴപ്പമില്ല. വിധവ എന്നു പറഞ്ഞ് ഇങ്ങനെ കുത്തുന്നു. ഞാനെന്തു ചെയ്‌താലും പറഞ്ഞാലും കുറ്റം. ഞാൻ ജീവിതം അവസാനിപ്പിച്ചാലും, ഇനി കെട്ടിയാലും എല്ലാം ഈ പഴി പറയുന്നവർ തന്നെ കാരണം’ രേണു പറഞ്ഞു.  

കൊച്ചിൻ സംഗമിത്രയുടെ നാടകത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട് അഭിനയരംഗത്തേക്ക് ചുവടു വച്ചിരിക്കുകയാണ് രേണു. ‘മാതാ പിതാ ഗുരു ദൈവം. എന്നിൽ നിന്നും അകന്ന എന്റെ സുധി കുട്ടാ... അനുഗ്രഹിക്കണം,’ എന്നു കുറിച്ചുകൊണ്ട് നാടകത്തിന്റെ പോസ്റ്റർ രേണു പങ്കുവച്ചിരുന്നു. ഇരട്ട നഗരം എന്ന നാടകത്തിലാണ് രേണു ഇപ്പോൾ അഭിനയിക്കുന്നത്.  കഴിഞ്ഞ വർഷം ജൂൺ അഞ്ചിനാണ് ഒരു വാഹനാപകടത്തിൽ കൊല്ലം സുധി അപ്രതീക്ഷതമായി ഈ ലോകത്തോടു വിട പറയുന്നത്. അതിനുശേഷം, താരത്തിന്റെ സുഹൃത്തുക്കളുടെയും ആരാധകരുടെയും പിന്തുണയോടെ കോട്ടയത്ത് ഒരു വീടു പണിതു നൽകിയിരുന്നു. 

English Summary:

Renu Sudhi responds against cyber attack against her

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT