ADVERTISEMENT

അന്തരിച്ച ഗായിക രാധിക തിലകിന്റെ മകൾ ദേവികയുടെ വിവാഹ ചടങ്ങുകൾ പൂർത്തിയായി. ഫെബ്രുവരി 19ന് ബെംഗളൂരുവിൽ വച്ചു നടന്ന വിവാഹത്തിന്റെ അനുബന്ധ ചടങ്ങുകൾ 25ന് എറണാകുളം എളമക്കരയിലെ ഭാസ്കരീയം കൺവൻഷൻ സെന്ററിൽ വച്ചായിരുന്നു. ബെംഗളൂരു സ്വദേശി അരവിന്ദ് സുചിന്ദ്രൻ ആണ് ദേവികയുടെ കഴുത്തിൽ താലി ചാർത്തിയത്. ബെംഗളൂരു സ്വദേശികളായ വത്സല–സുചിന്ദ്രൻ ദമ്പതികളുടെ മകനായ അരവിന്ദ് അഭിഭാഷകനാണ്. ദേവികയും ബെംഗളൂരുവിലാണ് ജോലി ചെയ്യുന്നത്.

Read Also: ‘എന്റെ അനിയത്തിയുടെ മകൾ’; രാധിക തിലകിന്റെ മകളുടെ വിവാഹ വിശേഷം പങ്കിട്ട് സുജാത

എളമക്കരയിലെ വിവാഹവേദിയിൽ സ്ഥാപിച്ച രാധിക തിലകിന്റെ ചിത്രം നൊമ്പരപ്പെടുത്തുന്ന കാഴ്ചയായി. പിതാവ് സുരേഷ് കൃഷ്ണന്റെ കൈ പിടിച്ച് വിവാഹവേദിയിലെത്തിയ ദേവിക അമ്മയുടെ ചിത്രത്തിനു മുന്നിൽ വണങ്ങിയത് കണ്ടുനിന്നവരെയും വേദനിപ്പിച്ചു. മുല്ലപ്പൂവാൽ അലങ്കരിച്ച അമ്മയുടെ ചിത്രത്തെ സാക്ഷിയാക്കിയാണ് ദേവികയും അരവിന്ദും മണ്ഡപത്തിനു ചുറ്റും വലം വച്ചത്. അടുത്ത ബന്ധുവായ ഗായിക സുജാത മോഹനാണ് ദേവികയുടെ അമ്മയുടെ സ്ഥാനത്തുണ്ടായിരുന്നത്. സുജാതയും ഭർത്താവ് കൃഷ്ണമോഹനും ചടങ്ങുകളിൽ നിറസാന്നിധ്യമായിരുന്നു. ജയറാം, പാർവതി, ജി.വേണുഗോപാൽ തുടങ്ങി സിനിമാ സംഗീതരംഗത്തെ നിരവധി പ്രമുഖരും ദേവികയുടെ വിവാഹത്തിൽ പങ്കെടുക്കാനെത്തി. രാധിക തിലകിന്റെ അടുത്ത ബന്ധുകൂടിയാണ് വേണുഗോപാൽ

രാധിക തിലകിന്റെ ഏകമകളാണ് ദേവിക സുരേഷ്. ഗായികയായി മികവ് തെളിയിച്ച ദേവിക, അമ്മയുടെ ജനപ്രിയ ഗാനങ്ങൾ കോർത്തിണക്കിയൊരുക്കിയ മെഡ്‌ലി ഏറെ ശ്രദ്ധേയമായിരുന്നു. അർബുദത്തെ തുടർന്ന് ചികിത്സയിൽക്കഴിയവെ 2015 സെപ്റ്റംബർ 20നാണ് രാധിക തിലക് വിടവാങ്ങിയത്. മായാമഞ്ചലിൽ, ദേവസംഗീതം നീയല്ലേ, മഞ്ഞക്കിളിയുടെ, കാനനക്കുയിലേ എന്നിവയാണ് രാധികയുടെ ശ്രദ്ധേയമായ ഗാനങ്ങൾ.

English Summary:

Sujatha Mohan and family at the wedding function of Radhika Thilak's daughter Devika

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com