രണ്ടാം വിവാഹവാർഷികം ആഘോഷിച്ച് മഞ്ജരി; ആശംസയുമായി പ്രിയപ്പെട്ടവർ
Mail This Article
രണ്ടാം വിവാഹവാർഷികം ആഘോഷിച്ച് ഗായിക മഞ്ജരിയും ജെറിനും. സുഹൃത്തുക്കളുൾപ്പെടെ നിരവധി പേരാണ് ഇരുവർക്കും ആശംസകൾ നേർന്നു രംഗത്തെത്തുന്നത്. 2022 ജൂണിൽ തിരുവനന്തപുരത്ത് വച്ചായിരുന്നു മഞ്ജരിയുടെയും ബാല്യകാലസുഹൃത്ത് ജെറിന്റെയും വിവാഹം. ലളിതമായ ചടങ്ങിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. മഞ്ജരിയുടെ രണ്ടാം വിവാഹമാണിത്.
ഒന്നാം ക്ലാസ് മുതൽ ഒരുമിച്ചു പഠിച്ചവരാണ് മഞ്ജരിയും ജെറിനും. മസ്കത്തില്‍ ആയിരുന്നു ഇരുവരുടെയും വിദ്യാഭ്യാസകാലം. ബെംഗളൂരുവില്‍ സ്വകാര്യ സ്ഥാപനത്തിലെ എച്ച്ആർ മാനേജർ ആയി ജോലി ചെയ്യുകയാണ് ജെറിൻ. പത്തനംതിട്ട സ്വദേശിയാണ്. സ്വകാര്യജീവിതത്തിലെ വിശേഷങ്ങളെല്ലാം മഞ്ജരി ആരാധകരെ അറിയിക്കാറുണ്ട്.
‘അച്ചുവിന്റെ അമ്മ’ എന്ന ചിത്രത്തിലൂടെ പിന്നണിഗാനരംഗത്ത് ഹിരിശ്രീ കുറിച്ചതാണ് മഞ്ജരി. സ്വതന്ത്രസംഗീത ആൽബങ്ങളിലൂടെയും പിന്നണിഗാനങ്ങളിലൂടെയും ഗായിക സംഗീതലോകത്തു സജീവമാണ്. കർണാട്ടിക്, ഹിന്ദുസ്ഥാനി, റാപ്, ഫ്യൂഷൻ എന്നീ ആലാപനശൈലികളിൽ പ്രാവീണ്യം നേടിയിട്ടുണ്ട്.