ADVERTISEMENT

താരദമ്പതികളായ നിക് ജൊനാസിന്റെയും പ്രിയങ്ക ചോപ്രയുടെയും അവധിയാഘോഷത്തിന്റെ ചിത്രങ്ങൾ വൈറലാകുന്നു. ഓസ്ട്രേലിയയിൽ ആണ് ഇരുവരുമുള്ളത്. മകൾ മാൾട്ടിക്കൊപ്പം ബീച്ചിൽ സമയം ചെലവഴിക്കുന്നതിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. ബീച്ചിൽ വച്ച് നിക്കും പ്രിയങ്കയും പ്രണയാർദ്രരായി ചുംബിക്കുന്നതും കാണാം. 

ബിക്കീനി ടോപ്പും ഷോർട്ട്സും ധരിച്ച് ഹോട്ട് ലുക്കിലാണ് പ്രിയങ്ക ചോപ്ര. സ്റ്റൈലിഷ് ലുക്കിൽ നിക്കും മാൾട്ടിയും ഒപ്പമുണ്ട്. മൂവരുടെയും മനോഹര ചിത്രങ്ങൾ ഇതിനകം ശ്രദ്ധ നേടിക്കഴിഞ്ഞു. നിരവധി പേരാണു കമന്റുകളിലൂടെ സ്നേഹം അറിയിക്കുന്നത്. 

‘ദ് ബ്ലഫ്’ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ടാണ് പ്രിയങ്ക ചോപ്ര ഓസ്ട്രേലിയയിൽ എത്തിയത്. മകളെയും കൂട്ടിയായിരുന്നു ഇത്തവണ നടിയുടെ യാത്ര. സ്വന്തം രാജ്യമായ അമേരിക്കയിലായിരുന്ന നിക് ജൊനാസ്, ഒഴിവുവേള കുടുംബത്തോടൊപ്പം ചെലവഴിക്കാൻ ഓസ്ട്രേലിയയിലേക്ക് എത്തുകയായിരുന്നു. 

English Summary:

Nick Jonas and Priyanka Chopra spend moments at the beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com