ADVERTISEMENT

അംബാനി കല്യാണത്തിൽ സംഗീത വിസ്മയം തീർത്ത് എ.ആർ റഹ്മാനും ശ്രേയ ഘോഷാലും. അനന്ത്–രാധിക വിവാഹത്തോട് അനുബന്ധിച്ചു നടന്ന സംഗീത വിരുന്നിലാണ് ഇരുവരുടെയും ഒന്നിച്ചുള്ള പ്രകടനം. എ.ആർ റഹ്മാന്റെ ഹിറ്റ് ഗാനങ്ങളായിരുന്നു വേദിയിൽ ആലപിച്ചത്. ഇരുവരും ഒന്നിച്ചപ്പോഴുള്ള പ്രകടനം 'മാജിക്കൽ' എന്നാണ് പ്രേക്ഷകർ വിശേഷിപ്പിക്കുന്നത്. 

മണിരത്നം സംവിധാനം ചെയ്ത ബോംബെ എന്ന ചിത്രത്തിൽ റഹ്മാൻ ഈണമിട്ട് കെ.എസ് ചിത്ര ആലപിച്ച 'കഹ്നാ ഹി ക്യാ' എന്ന ഗാനം വേദിയിൽ അവതരിപ്പിച്ചപ്പോഴായിരുന്നു ശ്രേയ ഘോഷാൽ ചിത്രയെക്കുറിച്ച് പരാമർശിച്ചത്. താനെന്നും ആരാധിക്കുന്ന ഗായികയാണ് ചിത്രയെന്ന് ശ്രേയ പറഞ്ഞു. 

"ചിത്രാജിക്ക് എന്റെ പ്രണാമം അറിയിക്കുകയാണ്. ഈ ഗാനത്തിന്റെ ഒറിജിനൽ പാടിയിരിക്കുന്നത് ചിത്രാജിയാണ്. തീർച്ചയായും ഈ പരിപാടിയുടെ ചില വിഡിയോ പുറത്തെത്തുമല്ലോ. ചിത്രാജി ഈ വിഡിയോ കാണുമെന്ന് പ്രതീക്ഷിക്കുന്നു. എനിക്ക് അവരോട് ആരാധനയാണ്," ശ്രേയ പറഞ്ഞു. അതിനുശേഷമാണ് ശ്രേയ പാട്ടു പാടാൻ തുടങ്ങിയത്. 

എ.ആർ റഹ്മാനും സംഗീത വിരുന്നിൽ പാട്ടുമായെത്തി. മണിരത്നം സംവിധാനം ചെയ്ത ഗുരു എന്ന ചിത്രത്തിലെ ഗാനം റഹ്മാൻ ആലപിക്കുന്ന വിഡിയോയാണ് പുറത്തു വന്നിരിക്കുന്നത്. അംബാനി കുടുംബത്തിന്റെ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് മണിരത്നം ഒരുക്കിയ ചിത്രത്തിലെ ഗാനം അവരുടെ കുടുംബത്തിലെ വിവാഹത്തിനു ആലപിച്ചത് മനോഹരമായെന്ന് പ്രേക്ഷകർ കുറിച്ചു. 

ജൂലൈ 12നായിരുന്നു റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെയും നിത അംബാനിയുടെയും ഇളയമകൻ അനന്ത് അംബാനിയുടെയും എന്‍കോര്‍ ഹെല്‍ത്ത് കെയര്‍ ഉടമ വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും ഷൈല വിരേന്‍ മെര്‍ച്ചന്‍റിന്‍റെയും മകൾ രാധികയുടെയും വിവാഹം. മുംബൈയിലെ ജിയോ കൺവൻഷൻ സെന്ററിൽ വച്ചു നടന്ന ചടങ്ങിൽ ഹോളിവുഡിൽ നിന്നും ബോളിവുഡിൽ നിന്നും വൻ സെലിബ്രിറ്റികളാണ് പങ്കെടുത്തത്. 

English Summary:

Experience the magical musical night at Anant Ambani and Radhika Merchant's wedding, featuring AR Rahman and Shreya Ghoshal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com