‘ഒരുനാൾ കിനാവു പൂത്തിടും അതിൽ നമ്മളൊന്നു ചേർന്നിടും’; വിവാഹ വിഡിയോ പങ്കിട്ട് അഞ്ജു ജോസഫ്
Mail This Article
വിവാഹ വിഡിയോ പങ്കുവച്ച് ഗായിക അഞ്ജു ജോസഫ്. ‘അമ്പിളി’ എന്ന ചിത്രത്തിലെ പാട്ടിലെ ‘ഒരുനാൾ കിനാവു പൂത്തിടും അതിൽ നമ്മളൊന്നു ചേർന്നിടും’ എന്ന വരികൾ ആണ് ഗായിക അടിക്കുറിപ്പായി നൽകിയിരിക്കുന്നത്. വരൻ ആദിത്യയ്ക്കൊപ്പമുള്ള അഞ്ജുവിന്റെ അതിമനോഹര ദൃശ്യങ്ങളാണ് വിഡിയോയിൽ കാണാനാകുക.
ആലപ്പുഴ റജിസ്ട്രാര്‍ ഓഫിസില്‍ നിന്നുള്ള ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. നടി ഐശ്വര്യ ലക്ഷ്മിയേയും ദൃശ്യങ്ങളിൽ കാണാം. ആദിത്യ പാട്ടുപാടുന്നതും വിഡിയോയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ദൃശ്യങ്ങൾ ചുരുങ്ങിയ സമയത്തിനകം ശ്രദ്ധേയമായി. നിരവധി പേരാണു പ്രതികരണങ്ങളുമായി എത്തുന്നത്.
ശനിയാഴ്ചയാണ് അഞ്ജു ജോസഫും ആദിത്യ പരമേശ്വരനും വിവാഹിതരായത്. അഞ്ജുവിന്റെ രണ്ടാം വിവാഹമാണിത്. റിയാലിറ്റി ഷോ സംവിധായകനായ അനൂപ് ജോണിനെയാണ് അഞ്ജു ആദ്യം വിവാഹം വിവാഹം ചെയ്തത്. എന്നാൽ പിന്നീട് ഇരുവരും വേർപിരിഞ്ഞു.