മുഖ്യമന്ത്രിമാരിൽ സമ്പന്നൻ
Mail This Article
ആന്ധ്രപ്രദേശിലെ എൻ.ചന്ദ്രബാബു നായിഡു മുഖ്യമന്ത്രിമാരിൽ ഏറ്റവും സമ്പന്നൻ. 931.83 കോടി രൂപ ആസ്തിയുള്ള അദ്ദേഹത്തിന് 10.32 കോടിയുടെ സാമ്പത്തിക ബാധ്യതയുമുണ്ട്. 28 സംസ്ഥാനങ്ങളിലെയും 3 കേന്ദ്രഭരണ പ്രദേശങ്ങളിലെയും മുഖ്യമന്ത്രിമാരുടെ ആസ്തി വിവരങ്ങളടങ്ങിയ റിപ്പോർട്ട് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസാണ് (എഡിആർ) ഇന്നലെ പുറത്തിറക്കിയത്.
ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയാണ് ആസ്തി വിവരക്കണക്കിൽ ഏറ്റവും പിന്നിൽ; 15.38 ലക്ഷം രൂപ ആകെ ആസ്തി. ബാധ്യതകളില്ല.
സമ്പന്ന പട്ടികയിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ 29–ാം സ്ഥാനത്താണ്. ആസ്തി 1.18 കോടി രൂപ. ബാധ്യതകളില്ല.
സമ്പന്ന പട്ടികയിൽ മുന്നിലുള്ള മുഖ്യമന്ത്രിമാർ
എൻ.ചന്ദ്രബാബു നായിഡു, ടിഡിപി (ആന്ധ്രപ്രദേശ്) ആസ്തി: 931.83 കോടി രൂപ, ബാധ്യത: 10.32 കോടി
∙ പേമ ഖണ്ഡു, ബിജെപി (അരുണാചൽ പ്രദേശ്) 332.56 കോടി / 180.27 കോടി
∙ സിദ്ധരാമയ്യ, കോൺഗ്രസ് (കർണാടക) 51.93 കോടി / 23.76 കോടി
∙ നെയ്ഫ്യു റിയോ, എൻഡിപിപി (നാഗാലാൻഡ്) 46.95 കോടി/ 8.69 ലക്ഷം
∙ ഡോ.മോഹൻ യാദവ്, ബിജെപി (മധ്യപ്രദേശ്) 42.04 കോടി / 8.54 കോടി
∙ എൻ.രംഗസ്വാമി, എൻആർ കോൺഗ്രസ് (പുതുച്ചേരി) 38.39 കോടി / 1 .15 കോടി
∙ രേവന്ത് റെഡ്ഡി, കോൺഗ്രസ് (തെലങ്കാന) 30.04 കോടി / 1.30 കോടി
∙ ഹേമന്ത് സോറൻ, ജെഎംഎം (ജാർഖണ്ഡ്) 25.33 കോടി/ 3.92 കോടി
∙ഹിമന്ത ബിശ്വശർമ, ബിജെപി (അസം) 17.27 കോടി / 3.51 കോടി
∙ കോൺറാഡ് സാങ്മ, എൻപിപി (മേഘാലയ) 14.06 കോടി / 24.13 ലക്ഷം
പട്ടികയിൽ പിന്നിലുള്ള മുഖ്യമന്ത്രിമാർ
മമത ബാനർജി, തൃണമൂൽ കോൺഗ്രസ് (ബംഗാൾ) 15.38 ലക്ഷം / 0
ഒമർ അബ്ദുല്ല, നാഷനൽ കോൺഫറൻസ് (ജമ്മു കശ്മീർ) 55.24 ലക്ഷം/ 0
പിണറായി വിജയൻ, സിപിഎം (കേരളം) 1.18 കോടി / 0
∙ അതിഷി, എഎപി (ഡൽഹി) 1.41 കോടി / 0
∙ ഭജൻലാൽ ശർമ, ബിജെപി (രാജസ്ഥാൻ) 1.46 കോടി / 46 ലക്ഷം