ADVERTISEMENT

മാടപ്പള്ളി ∙ സിൽവർലൈൻ പദ്ധതിയുടെ കല്ലിടലിനെതിരെ മാടപ്പള്ളി നടത്തിയ പ്രതിരോധഗർജനം സംസ്ഥാനമാകെ മുഴങ്ങിയിട്ട് 2 വർഷം പൂർത്തിയാകുന്നു. 2022 മാർച്ച് 17ന് ആണു മാടപ്പള്ളിയിൽ പദ്ധതിക്കായി കല്ലിടാൻ‌ അധികൃതരെത്തിയത്. തുടർന്നു നടന്നതു വൻ പ്രക്ഷോഭമാണ്. സ്ത്രീകളുൾപ്പെടെയുള്ളവരെ റോഡിലൂടെ പൊലീസ് വലിച്ചിഴച്ചു. പ്രതിഷേധിച്ച റോസ്‌ലിൻ ഫിലിപ് എന്ന വീട്ടമ്മയെ പൊലീസ് റോഡിലൂടെ വലിച്ചിഴച്ചതും അതുകണ്ട് മകൾ സോണിയ പൊട്ടിക്കരഞ്ഞതും ഇന്നും കേരളത്തിന്റെ ഓർമജാലകത്തിലുണ്ട്.

പിന്നീടു പ്രതിഷേധക്കാർ ആരംഭിച്ച സത്യഗ്രഹം ഇന്നു 2 വർഷം പൂർത്തിയാക്കും. സിൽവർലൈൻ പദ്ധതി പിൻവലിച്ചു സർക്കാർ ഉത്തരവിറക്കണമെന്നും പ്രതിഷേധക്കാർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണു ജനകീയ സമിതി മാടപ്പള്ളി സമരപ്പന്തലിൽ 2 വർഷം മുൻപു സത്യഗ്രഹം തുടങ്ങിയത്. ദിവസവും രാവിലെ 10 മുതൽ 12 വരെയാണ് മുടങ്ങാതെ സത്യഗ്രഹ സമരം നടത്തിയത്.

ഇന്നു രാവിലെ 10നു സമരപ്പന്തലിൽ ഡോ. ഗീവർഗീസ് മാർ കൂറിലോസ് രണ്ടാം വാർഷികസംഗമം ഉദ്ഘാടനം ചെയ്യും. സമരസമിതി ജില്ലാ ചെയർമാൻ ബാബു കുട്ടൻചിറ അധ്യക്ഷത വഹിക്കും. സിൽവർലൈൻ അനുകൂലികൾക്കു വോട്ടില്ലെന്ന മുദ്രാവാക്യമുയർത്തി ലോക്സഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് വിവിധ സമരപരിപാടികൾ സമരസമിതി നടത്തിയിരുന്നു.

40 കേസുകൾ

∙ സിൽവർലൈനിനെതിരെ സമരം നടത്തിയതിനു സമരസമിതി അംഗങ്ങൾക്കെതിരെ ജില്ലയിൽ 40 കേസുകൾ നിലവിലുണ്ട്.

English Summary:

Satyagraha against Silverline project in Madappally enters its 3rd year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com