കാട്ടാക്കടയിൽ അമ്മയുടെ അക്കൗണ്ടിലേക്ക് സിഡിഎം വഴി 4000 രൂപയുടെ കള്ളനോട്ട്; മകനും ബന്ധുവും പിടിയിൽ
Mail This Article
×
കാട്ടാക്കട (തിരുവനന്തപുരം)∙ കാഷ് ഡിപ്പോസിറ്റ് മെഷീൻ (സിഡിഎം) വഴി അമ്മയുടെ അക്കൗണ്ടിലേക്ക് 4000 രൂപയുടെ കള്ളനോട്ട് നിക്ഷേപിച്ച മകൻ പിടിയിൽ. ഇയാളുടെയും ബന്ധുവിന്റെയും വീടുകളിൽ നടത്തിയ പരിശോധനയിൽ 100 രൂപ, 500 രൂപ നോട്ടുകൾ നിർമിക്കാൻ ഉപയോഗിച്ച കംപ്യൂട്ടർ, പ്രിന്റർ, മഷി എന്നിവയും 100 രൂപയുടെ പ്രിന്റുകളും പൊലീസ് പിടിച്ചെടുത്തു.
ആര്യനാട് കീഴ്പാലൂർ ഈന്തിവെട്ട വീട്ടിൽ എസ്.ബിനീഷ്(27), ബന്ധു പറണ്ടോട് മുള്ളൻകല്ല് വിജയ ഭവനിൽ ജെ.ജയൻ(47) എന്നിവരാണ് പിടിയിലായത്. 3ന് പൂവച്ചൽ എസ്ബിഐ ബാങ്കിനു മുന്നിലെ സിഡിഎമ്മിലാണു ബിനീഷിന്റെ അമ്മയുടെ അക്കൗണ്ടിലേക്ക് 500 രൂപയുടെ 8 നോട്ടുകൾ ബിനീഷും ജയനും ചേർന്നു നിക്ഷേപിച്ചത്. 6നു ബാങ്ക് അധികൃതർ സിഡിഎം പരിശോധിച്ചപ്പോഴാണു പ്രത്യേക അറയിൽ കള്ളനോട്ട് കണ്ടെത്തിയത്.
English Summary:
Son and relative arrested for deposit fake currency to mother's account
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.