ADVERTISEMENT

തിരുവനന്തപുരം∙ വോട്ടെടുപ്പു കഴിഞ്ഞ പശ്ചാത്തലത്തിൽ കെ.സുധാകരൻ കെപിസിസി പ്രസിഡന്റിന്റെ പൂർണ ചുമതല ഏറ്റെടുക്കുന്ന കാര്യത്തിൽ ഇന്നലെ തീരുമാനമായില്ല. എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലിനോട് സുധാകരൻ ആവശ്യം ആവർത്തിച്ചെങ്കിലും കാത്തിരിക്കാനായിരുന്നു നിർദേശം.

തിരഞ്ഞെടുപ്പുഫലം വരുന്നതുവരെ ആക്ടിങ് പ്രസിഡന്റായി എം.എം.ഹസൻ തുടരട്ടെയെന്ന അഭിപ്രായത്തിലാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ്മുൻഷി. ഹസനു ചുമതല കൈമാറിയശേഷം സുധാകരൻ ആദ്യമായാണ് ഇന്നലെ ഇന്ദിരാഭവനിലെത്തിയത്. ഹസനിൽ നിന്ന് ചുമതല ഏറ്റെടുക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ കണക്കുകൂട്ടലെങ്കിലും എഐസിസിയുടെ അനുമതി ലഭിച്ചില്ല. പാർട്ടി നേതൃയോഗത്തിൽ ഇതു സംബന്ധിച്ച ചർച്ചകളോ അറിയിപ്പോ ഉണ്ടായില്ല. 

നേത്ര സംബന്ധമായ ചികിത്സയ്ക്കായി സുധാകരൻ ഇന്ന് കൂത്താട്ടുകുളത്തെ ആയുർവേദ ആശുപത്രിയിൽ പ്രവേശിക്കും. തുറന്ന വാഹനത്തിലെയും മറ്റും പ്രചാരണത്തിനിടെ കണ്ണിൽ പൊടിയടിച്ചു കയറി അസ്വസ്ഥത ഉണ്ടായതിനെത്തുടർന്നാണു ചികിത്സ. കഴിഞ്ഞ തിരഞ്ഞെടുപ്പിനുശേഷവും കെ.സുധാകരൻ ഇതേ കാരണത്താൽ നേത്രചികിത്സ നടത്തിയിരുന്നു. 

ഇതിനിടെ, പ്രവാസി സംഘടനയായ ഒഐസിസിയുടെ ഗ്ലോബൽ പ്രസിഡന്റായി ജെയിംസ് കൂടൽ ഇന്നലെ കെപിസിസി ആസ്ഥാനത്തു ചുമതലയേൽക്കുന്ന ചടങ്ങ് എഐസിസി നിർദേശത്തെത്തുടർന്നു മാറ്റിവച്ചു. സാം പിത്രോദയുടെ നേതൃത്വത്തിലുള്ള പ്രവാസി സംഘടന എതിർപ്പ് അറിയിച്ച സാഹചര്യത്തിലാണിത്.

English Summary:

K Sudhakaran must wait; MM Hassan will continue as KPCC acting president till AICC's notification comes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com