ADVERTISEMENT

തിരുവനന്തപുരം ∙ വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പലിന് ഗംഭീര സ്വീകരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംഘമാണ് ചൈനീസ് കപ്പലായ ഷെൻഹുവ 15നെ ഫ്ലാഗ്സ് ഇൻ ചെയ്ത് സ്വീകരിച്ചത്. വിഴിഞ്ഞം വാർഫിലേക്കു കപ്പൽ അടുപ്പിച്ചു. വാട്ടർ സല്യൂട്ടിന്‍റെ അകമ്പടിയോടെയാണു കപ്പൽ ബർത്തിലേക്ക് അടുപ്പിച്ചത്. മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിട്ടുണ്ട്. കേന്ദ്ര തുറമുഖ വകുപ്പു മന്ത്രി സർബാനന്ദ സോനോവാളാണു മുഖ്യാതിഥി.

ഉദ്ഘാടനത്തോടനുബന്ധിച്ച് ഇന്നു പൊതുജനങ്ങൾക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്. അടുത്ത വർഷം മേയിലാണു തുറമുഖം കമ്മിഷൻ ചെയ്യുന്നത്. അദാനി പോർട്ടുമായി 40 വർഷത്തെ കരാറിലാണു സർക്കാർ ഏർപ്പെട്ടിരിക്കുന്നത്. ആകെ 7700 കോടി രൂപയാണു നിർമാണച്ചെലവ്. ആദ്യഘട്ടത്തിൽ 10 ലക്ഷം കണ്ടെയ്നറുകളാണു തുറമുഖത്ത് എത്തുക. രാജ്യാന്തര കപ്പൽ ചാലിൽനിന്ന് 18 കിലോമീറ്റർ മാത്രം അകലെയാണു വിഴിഞ്ഞം തുറമുഖം. കൂറ്റൻ മദർ ഷിപ്പുകൾക്ക് ഇവിടെ നങ്കൂരമിടാനാകും. ഇതോടെ രാജ്യത്തെ ഏറ്റവും മികച്ച ചരക്കുനീക്ക സംവിധാനമാവും വിഴിഞ്ഞത്ത് തയാറാവുക.

മദർഷിപ്പുകളിൽനിന്നു രാജ്യത്തെ മറ്റു തുറമുഖങ്ങളിലേക്കു കണ്ടെയ്നറുകൾ എത്തിക്കാനുള്ള സംവിധാനവും വിഴിഞ്ഞത്തുണ്ട്. 22 യാർഡ് ക്രെയിനുകളും 7 ഷിഫ്റ്റ് ഷോക്ക് ക്രെയിനുകളും വിഴിഞ്ഞത്ത് സ്ഥാപിക്കും. ഇതിൽ ആദ്യ ഘട്ടമായി ഷെൻഹുവ 15ൽ ഒരു ഷിഫ്റ്റ് ഷോക്ക് ക്രെയിനും രണ്ട് യാർഡ് ക്രെയിനുകളുമാണ് എത്തിച്ചിട്ടുള്ളത്. ചൈനയിൽനിന്നുള്ള അടുത്ത കപ്പലുകളിൽ കൂടുതൽ ക്രെയിനുകളെത്തിക്കും. പിന്നീട് 6 മാസം ട്രയൽ പീരിയഡ് ആയിരിക്കും. 

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സ്വീകരിക്കുന്ന ചടങ്ങിൽനിന്ന്
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സ്വീകരിക്കുന്ന ചടങ്ങിൽനിന്ന്
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സ്വീകരിക്കുന്ന ചടങ്ങിൽനിന്ന്
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സ്വീകരിക്കുന്ന ചടങ്ങിൽനിന്ന്

മേയിൽ കമ്മിഷനിങ് കഴിയുന്നതോടെ ചരക്കു കപ്പലുകൾ എത്തിത്തുടങ്ങും. മികച്ച സാങ്കേതിക സംവിധാനങ്ങളുടെ സഹായത്തോടെയാണു തുറമുഖം നിർമിച്ചിരിക്കുന്നത്. അക്രോപോഡുകൾ ഉപയോഗിച്ചു നിർമിച്ച പുലിമുട്ടിന് എത്ര ശക്തമായ കടലാക്രമണത്തേയും ചെറുക്കാനുള്ള ശേഷിയുണ്ട്. ടൂറിസം രംഗത്തും വൻതോതിലുള്ള വികസനം കൊണ്ടുവരാൻ വിഴിഞ്ഞത്തിനാവുമെന്നു സർക്കാർ കണക്കാക്കുന്നു. 

vizhinjam-port
വിഴിഞ്ഞതെത്തിയ ആദ്യ ചരക്ക് കപ്പലിനു വാട്ടർ സല്യൂട് നൽകി സ്വീകരിക്കുന്നു. ചിത്രം: ആർ.എസ്‍.ഗോപൻ . മനോരമ
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സ്വീകരിക്കുന്ന ചടങ്ങിൽനിന്ന്
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സ്വീകരിക്കുന്ന ചടങ്ങിൽനിന്ന്

വിഴിഞ്ഞം തുറമുഖം കേരളത്തിനു നൽകുന്നത് വലിയ വികസന സാധ്യകളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തെ സംബന്ധിച്ച് അസാധ്യം എന്നൊരു വാക്കില്ലെന്നും കൂട്ടായ പ്രവർത്തനത്തിലൂടെ എന്തും സാധ്യമെന്ന് തെളിയിക്കുന്നതാണ് വിഴിഞ്ഞത്തെ നേട്ടമെന്നും പറഞ്ഞ മുഖ്യമന്ത്രി പദ്ധതിയുടെ നാൾവഴികളും വിശദീകരിച്ചു. കോവിഡ് ഉൾപ്പെടെയുള്ള പ്രതിസന്ധികൾ പദ്ധതി താമസിപ്പിച്ചെങ്കിലും പിന്നീട് വേഗതയാർജിക്കാൻ കഴിഞ്ഞു‌. തുറമുഖം നൽകുന്ന വികസന സാധ്യകളേക്കുറിച്ച് പൂർണമായ ധാരണ നമുക്കില്ലെന്നും മുഖ്യമന്ത്രി വിഴിഞ്ഞത്ത് ആദ്യ കപ്പലിനെ സ്വീകരിച്ചുകൊണ്ടുള്ള ചടങ്ങിൽ പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സ്വീകരിക്കുന്ന ചടങ്ങിൽനിന്ന്
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സ്വീകരിക്കുന്ന ചടങ്ങിൽനിന്ന്
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സ്വീകരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും കരൺ അദാനിയും. സമീപത്ത് കേന്ദ്രമന്ത്രി വി.മുരളീധരനേയും കാണാം.
വിഴിഞ്ഞം തുറമുഖത്ത് ആദ്യ കപ്പൽ സ്വീകരിക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയനും കരൺ അദാനിയും. സമീപത്ത് കേന്ദ്രമന്ത്രി വി.മുരളീധരനേയും കാണാം.

മന്ത്രിമാരും പ്രതിപക്ഷ നേതാക്കളും ചടങ്ങിലെത്തി. ആഘോഷത്തിന് മാറ്റ് കൂട്ടി കരിമരുന്ന് പ്രയോഗവും നടന്നു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ, പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.ശിവൻകുട്ടി, റവന്യു വകുപ്പ് മന്ത്രിയും വിഴിഞ്ഞം ഇന്റർനാഷണൽ സീപോർട്ട് ലിമിറ്റഡ് ഡയറക്ടർ ബോർഡ് അംഗവുമായ കെ.രാജൻ, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, ശശി തരൂർ എംപി, എം.വിൻസെന്റ് എംഎൽഎ, മേയർ ആര്യ രാജേന്ദ്രൻ, ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. 

English Summary:

Vizhinjam Port Inauguration Updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com