ADVERTISEMENT

കോഴിക്കോട്∙ മുനമ്പം ഭൂമി വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് അഖില കേരള വഖഫ് സംരക്ഷണ സമിതി. ഇക്കാര്യം സർക്കാരിനോട് ആവശ്യപ്പെടുമെന്നും മുഖ്യമന്ത്രിയെ കാണുമെന്നും സമിതി അംഗങ്ങൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 

‘‘ഫാറൂഖ് കോളജ് ആണ് പ്രതിസ്ഥാനത്തുള്ളത്. വഖഫ് റൂൾ ലംഘിച്ച് കോളജ് ഭൂമി വിൽപ്പന നടത്തി. മുനമ്പത്തെ ഭൂമി വഖഫ് സ്വത്തു തന്നെയാണ്. മുനമ്പത്തെ 404.76 ഏക്കര്‍ ഭൂമിയില്‍ 188 ഏക്കര്‍ ഭൂമി ഫാറൂക്ക് കോളജ് മാനേജ്‌മെന്‍റ്  വില്‍പന നടത്തി. വഖഫ് ബോർഡിന്റെ അംഗീകാരം വാങ്ങാതെയാണ് വിൽപന നടത്തിയത്. ഇതിനു പണം വാങ്ങിയിട്ടുണ്ട്. പ്രശ്നം കത്തുമ്പോൾ ഒട്ടകപ്പക്ഷിയുടെ പോലെ തല മണ്ണിൽ താഴ്ത്തുന്ന നിലപാടാണ് മാനേജ്മെന്റ് സ്വീകരിച്ചത്. 

138 പാവപ്പെട്ട കുടുംബങ്ങൾക്ക് മാത്രമാണ് ഭൂമി പ്രശ്നമുള്ളത്. മൂന്നും നാലും സെന്റ് ഭൂമിയുള്ളവരാണ് ഇവർ. ഇവർക്ക് ഭൂമി നൽകാൻ തയാറാണ്. എന്നാൽ അവിടെ 62 റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. അതെല്ലാം കയ്യേറിയ സ്ഥലത്താണ്. അവരെ ഒഴിപ്പിക്കണം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പി.കെ. കുഞ്ഞാലിക്കുട്ടിയും രാഷ്ട്രീയം കളിക്കുകയാണ്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് നീക്കം നടക്കുന്നത്. റിസോർട്ട് മാഫിയകളെ ഒഴിപ്പിക്കാനാണ് പി.കെ.കുഞ്ഞാലിക്കുട്ടി ഉൾപ്പടെ ശ്രമിക്കേണ്ടത്. ക്രൈസ്തവ സംഘടനാ നേതാക്കളുമായി ചർച്ച നടത്തേണ്ടത് കുഞ്ഞാലിക്കുട്ടിയല്ല, സർക്കാരാണെന്നും അംഗങ്ങൾ പറഞ്ഞു. ജനറൽ സെക്രട്ടറി അബ്ദുൽ ഖാദർ കാരന്തൂർ, ചെയർമാൻ മാമുക്കോയ ഹാജി, പ്രഫ. കോയക്കുട്ടി ഫാറൂഖി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com