ADVERTISEMENT

തിരുവനന്തപുരം ∙ സിനിമാ - സീരിയൽ നടൻ ദിലീപ് ശങ്കർ ഹോട്ടലിനുള്ളിൽ മരിച്ച നിലയിൽ. തിരുവനന്തപുരത്തെ സ്വകാര്യ ഹോട്ടലിലാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടു ദിവസം മുൻപാണു ദിലീപ് ശങ്കർ ഹോട്ടലിൽ മുറിയെടുത്തത്. എന്നാൽ മുറി വിട്ട് പുറത്തേക്കൊന്നും പോയിരുന്നില്ലെന്നാണ് വിവരം. 

ഇന്നു രാവിലെ ദുർഗന്ധം വമിച്ചതോടെ ഹോട്ടൽ ജീവനക്കാർ മുറി തുറന്നു നോക്കി. ഇതോടെയാണു നടനെ മരിച്ച നിലയിൽ കണ്ടെത്തിയത്. വിവരമറിഞ്ഞ് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. 

എറണാകുളത്താണു ദിലീപ് ശങ്കറിന്റെ വീട്. സീരിയൽ ഷൂട്ടിങ്ങിനായാണ് തിരുവനന്തപുരത്ത് എത്തിയത്. ഷൂട്ടിങ്ങിനു രണ്ടു ദിവസം ഇടവേള ഉണ്ടായിരുന്നുവെന്നും തങ്ങളിൽ‌ പലരും വിളിച്ചിട്ടും ദിലീപ് ശങ്കർ ഫോണെടുത്തിരുന്നില്ലെന്നും സീരിയൽ സംവിധായകൻ മനോജ് പറഞ്ഞു. ആരോഗ്യ പ്രശ്നങ്ങൾ ദിലീപിനുണ്ടായിരുന്നുവെന്നാണ് വിവരം.

English Summary:

Malayalam Actor Dilip Shankar Found Dead in Hotel Room: Dilip Shankar was found dead in a Thiruvananthapuram hotel room. Hotel staff discovered his body after noticing a foul smell, and police are currently investigating the circumstances.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com