ADVERTISEMENT

ചെറുകിട സംരംഭകർക്ക് വലിയ ആശ്വാസവുമായി റിസർവ് ബാങ്ക്. സൂക്ഷ്മ-ചെറുകിട-ഇടത്തരം സംരംഭക (എംഎസ്എംഇ) വായ്പകൾ കാലാവധിക്ക് മുമ്പേ അടച്ചുതീർത്താലും ഇനി പിഴ (foreclosure charge/pre-penalty) ഈടാക്കരുതെന്ന് ബാങ്കുകളോടും ബാങ്ക് ഇതര ധനകാര്യ സ്ഥാപനങ്ങളോടും (എൻബിഎഫ്സി) റിസർവ് ബാങ്ക് നിർദേശിച്ചു. പൊതുജനാഭിപ്രായം തേടിയ ശേഷം ഇതു സംബന്ധിച്ച കരട് നിർദേശങ്ങൾ റിസർവ് ബാങ്ക് പുറത്തിറക്കും. തുടർന്നായിരിക്കും നിർദേശം നടപ്പാക്കുക.

നിലവിൽ ഫ്ലോട്ടിങ് പലിശനിരക്കുള്ള ബിസിനസ്-ഇതര വായ്പകളെടുത്ത വ്യക്തികൾക്ക് ഈ ഇളവ് അനുവദിച്ചിട്ടുണ്ട്. ഈ ആനുകൂല്യമാണ് എംഎസ്എംഇകൾക്കും ബാധകമാക്കാൻ ശ്രമിക്കുന്നതെന്ന് റിസർവ് ബാങ്ക് വ്യക്തമാക്കി. ഇന്ന് പണനയം പ്രഖ്യാപിച്ച റിസർവ് ബാങ്ക്, തുടർച്ചായായ 10-ാം തവണയും അടിസ്ഥാന പലിശനിരക്കുകൾ നിലനിർത്തി. ബാങ്ക് വായ്പകളുടെയും സ്ഥിരനിക്ഷേപങ്ങളുടെയും പലിശനിരക്കിൽ തൽകാലം മാറ്റമുണ്ടാകില്ല.

English Summary:

RBI announces relief for MSMEs! No more prepayment penalties on loans. Learn how this new directive impacts small businesses and their loan repayments.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com