ADVERTISEMENT

വായ്പകളുടെ പലിശനിരക്ക് നിശ്ചയിക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിലൊന്നായ മാർജിനൽ കോസ്റ്റ് ഓഫ് ഫണ്ട്സ് ബേസ്ഡ് ലെൻഡിങ് റേറ്റ് (എംസിഎൽആർ) ഇന്ന് പ്രാബല്യത്തിൽ വന്നവിധം കാൽ ശതമാനം (0.25%) കുറച്ച് എസ്ബിഐ. വായ്പയുടെ പലിശഭാരം കുറയാൻ സഹായിക്കുന്ന നടപടിയാണിത്. ഒരുമാസ കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ ആണ് കുറച്ചത്. മറ്റ് കാലാവധികളുള്ള വായ്പകളുടെ പലിശ നിലവിലെ നിരക്കിൽ തന്നെ തുടരും.

sbi-new-mclr-oct15
എസ്ബിഐയുടെ പുതുക്കിയ എംസിഎൽആർ

ഒരുമാസ കാലാവധിയുള്ളവയുടേത് 8.45 ശതമാനത്തിൽ നിന്ന് 8.2 ശതമാനത്തിലേക്കാണ് കുറച്ചത്. ഈ ശ്രേണിയിലെ വായ്പാ ഇടപാടുകാരുടെ തിരിച്ചടവ് ഭാരം കുറയും. ഒറ്റനാൾ (ഓവർനൈറ്റ്) കാലാവധിയുള്ള വായ്പകളുടെ എംസിഎൽആർ 8.2 ശതമാനത്തിൽ തുടരും. മൂന്നുമാസ കാലാവധിക്ക് 8.45%, 6 മാസത്തേതിന് 8.85%, ഒരുവർഷത്തേതിന് 8.95%, രണ്ടുവർഷ കാലാവധിയുള്ളവയ്ക്ക് 9.05%, മൂന്നുവർഷത്തേതിന് 9.10% എന്നിങ്ങനെയാണ് എസ്ബിഐയുടെ എംസിഎൽആർ.

എന്താണ് എംസിഎൽആർ?
 

ബാങ്കുകൾ വിതരണം ചെയ്യുന്ന വായ്പകളുടെ പലിശനിരക്ക് നിർണയിക്കുന്നതിന്റെ അടിസ്ഥാന മാനദണ്ഡങ്ങളിൽ ഒന്നാണ് എംസിഎൽആർ. ഇതിലും കുറഞ്ഞനിരക്കിൽ വായ്പ വിതരണം ചെയ്യാൻ ബാങ്കുകളെ ചട്ടം അനുവദിക്കുന്നില്ല. 2016ൽ ആണ് റിസർവ് ബാങ്ക് റിപ്പോനിരക്കിൽ അധിഷ്ഠിതമായ എംസിഎൽആർ അവതരിപ്പിച്ചത്.

loan-approved

റിസർവ് ബാങ്ക് റീപ്പോനിരക്ക് പരിഷ്കരിക്കുന്നതിന് ആനുപാതികമായി ബാങ്കുകൾ എംസിഎൽആറിലും മാറ്റം വരുത്താറുണ്ട്. ബാങ്കിന്റെ പ്രവർത്തനച്ചെലവ്, വായ്പാ കാലാവധി, കരുതൽ ധന അനുപാതം (സിആർആർ) തുടങ്ങിയവയും കൂടി കണക്കിലെടുത്താണ് എംസിഎൽആർ നിർണയം. ഇത് ഓരോ ബാങ്കിലും വ്യത്യസ്തവുമായിരിക്കും.

English Summary:

State Bank of India reduces MCLR. Learn how this rate cut impacts your loan EMIs and what it means for borrowers.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com