ADVERTISEMENT

തൊടുപുഴ ∙ സംസ്ഥാന സർക്കാരിന്റെ കുപ്പിവെള്ള കമ്പനിക്കു വേനലിൽ കോളടിച്ചു. മാർച്ച് 15 മുതൽ മേയ് 15 വരെ രണ്ടുമാസം കൊണ്ടു 44,59,129 ലീറ്റർ ‘ഹില്ലി അക്വാ’ കുപ്പിവെള്ളമാണു വിറ്റുപോയത്. ഈ കാലയളവിൽ 2.75 കോടി രൂപയുടെ വിറ്റുവരവ് കമ്പനി നേടി. തൊടുപുഴയിലെയും അരുവിക്കരയിലെയും പ്ലാന്റുകളിൽ ഉൽപാദിപ്പിച്ചു വിൽപന നടത്തിയതിന്റെ കണക്കുപ്രകാരമാണിത്.

അധികം വൈകാതെ വിദേശരാജ്യങ്ങളിലേക്കു ഹില്ലി അക്വാ കയറ്റി അയയ്ക്കാൻ പദ്ധതിയുണ്ട്. കെഎസ്ആർടിസിയുടെ സൂപ്പർ ഫാസ്റ്റ് മുതൽ മുകളിലേക്കുള്ള ബസുകളിൽ കുപ്പിവെള്ളം ലഭ്യമാക്കാനും ധാരണയായിട്ടുണ്ട്.

മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷം 8.75 കോടിയുടെ വരുമാനം കമ്പനി നേടി. 7 കോടി രൂപയുടെ വരുമാനം ലക്ഷ്യമിട്ട സ്ഥാനത്താണിത്. 

English Summary:

Hilly aqua water company

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com