ADVERTISEMENT

ഭക്ഷണത്തിന് ഇത്രയേറെ പ്രാധാന്യം നൽകുന്ന തലമുറയുണ്ടോ? ഇന്നത്തെ യുവാക്കളുടെ ഭക്ഷണ പ്രിയം കാണുമ്പോൾ ഇങ്ങനെ തോന്നിപ്പോയാൽ അദ്ഭുതമില്ല. ഭക്ഷണവുമായി ബന്ധപ്പെട്ട വിഡിയോകളെല്ലാം വൈറലാകുന്നു. വൈവിധ്യമാർന്ന വിഭവങ്ങൾ തീൻമോശയിൽ നിറയുന്നു. ഫുഡ് അനുബന്ധ വ്യവസായങ്ങളും ഓൺലൈൻ ഭക്ഷണശൃംഖലകളും ബിസിനസ് ലോകത്ത് വലിയ കാൽവയ്‌പ്പാണ് നടത്തുന്നത്. ഭക്ഷണമുണ്ടാക്കാനുള്ള താൽപ്പര്യമുള്ളയാളാണ് നിങ്ങളെങ്കിൽ ഈ രംഗത്ത് വിപുലമായ അവസരങ്ങൾ നിങ്ങൾക്കും ഉപയോഗപ്പെടുത്താം.

ഈ മേഖലയിലുള്ള ബിസിനസ് സാധ്യതകൾ

1. ഭക്ഷണവുമായി ബന്ധപ്പെട്ട പാഷൻ ബിസിനസ് ആക്കി മാറ്റണം. ചിലർ സീസണൽ ആയിട്ടാണ് ഇതിൽ പ്രവേശിക്കുന്നത്. ഉദാഹരണത്തിന് ക്രിസ്തുമസ്, ന്യൂ ഇയർ കാലയളവിൽ കേക്കും വൈനും നിർമിച്ചു നൽകുക, സീസൺ മനസ്സിലാക്കി പഴവർഗ, പച്ചക്കറി അച്ചാറുകൾ നിർമിക്കുക, സീസൺ അനുസരിച്ച് പഴവർഗങ്ങൾ സംസ്കരിച്ച് പുതിയ ഉൽപ്പന്നമാക്കി മാറ്റി വിപണിയിൽ ലഭ്യമാക്കുക എന്നിവ ഇതിൽപ്പെടുന്നു.

2. ഭക്ഷണ വിതരണം അഥവാ കേറ്ററിങ് ബിസിനസ് മേഖലയാക്കാം. ഒരിക്കൽ രുചിച്ചവർ പിന്നെയും തേടിയെത്തുന്ന വിധത്തിൽ ആസ്വാദ്യകരവും പോക്കറ്റിന് ഇണങ്ങുന്നതുമായ പാക്കേജുകൾ ലഭ്യമാക്കുന്നതിലാണ് വൈദഗ്ധ്യം അടങ്ങിയിരിക്കുന്നത്.

3. ഓർഡർ അനുസരിച്ച് ഫുഡ്‌ ഉണ്ടാക്കി കൊടുക്കുന്ന സംരംഭമാണ് ക്ലൗഡ് കിച്ചൻ. വലിയ മുതൽമുടക്ക് ആവശ്യമില്ല എന്നുള്ളതാണ് ഇതിന്റെ മറ്റൊരു പ്രത്യേകത. ഓർഡർ ചെയ്യുന്ന സ്ഥലത്ത് ഫുഡ് എത്തിച്ചു കൊടുക്കുകയാണ് വേണ്ടത്. കേരളത്തിൽ വിവിധയിടങ്ങളിൽ ക്ലൗഡ് കിച്ചണുകൾ സജീവമായുണ്ട്

Idali-Dosa

4. ഉൽപാദന വിതരണ മേഖലകൾക്ക് ആവശ്യമായ ട്രെയിനിങ് നൽകുന്ന സ്ഥാപനങ്ങൾ ഈ മേഖലയിലെ മറ്റൊരു കാൽവെപ്പാണ്. നിയന്ത്രിതഫീസിൽ നിശ്ചിത കാലയളവിൽ ഹോട്ടൽ, ഹോസ്പിറ്റാലിറ്റി മാനേജ്മെൻറ് കോഴ്സുകൾ തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് സഹായകരമായ സിലബസും പഠന അവലോകനരീതികളും വിവിധ സർവകലാശാല വെബ്സൈറ്റുകളിൽനിന്നും ലഭ്യമാണ്.

5.  ഇതുമായി ബന്ധപ്പെട്ട  വിഡിയോകൾ, റീൽസ്, ഇൻസ്റ്റാഗ്രാം പോസ്റ്റുകൾ എന്നിവ വലിയ പരസ്യ, വിപണന രംഗമാണ്. ചെറിയൊരു ക്യാമറ, മൊബൈൽ ഫോൺ, അല്പം എഡിറ്റിങ് കൂടി ഉപയോഗിച്ച് സ്വന്തമായി ഒരുക്കി മികവോടെ അവതരിപ്പിച്ചാൽ ഒരു ബിസിനസ് ലോകം നിങ്ങളുടെ കൈപ്പിടിയിൽ ആക്കാം

6. നല്ല പാചകക്കുറിപ്പുകൾ അടങ്ങിയ ലേഖനങ്ങൾ, പുസ്തകം എന്നിവയ്ക്ക് വായനക്കാർ ഉണ്ട് എന്നതാണ് ഈ രംഗത്തിന്റെ പ്രത്യേകത. എഴുതാൻ കഴിവുള്ളവർക്ക് ഈ മേഖലയിലും നല്ല സാധ്യതയുണ്ട്. 

അമേരിക്കൻ എഴുത്തുകാരനായ മാർക്ക് ട്വയിനിന്റെ അഭിപ്രായത്തിൽ ജീവിതവിജയത്തിന്റെ ഒരു രഹസ്യം ഇഷ്ടമുള്ളത് ഭക്ഷിക്കാനാവുന്നതാണ്. നല്ല ഭക്ഷണം ഇല്ലെങ്കിൽ ഒരാൾക്ക് നന്നായി ചിന്തിക്കാനോ ഉറങ്ങാനോ സ്നേഹിക്കാനോ സാധിക്കില്ല. ഇതൊക്കെകൊണ്ട് അതിവേഗം ഭക്ഷണവും ഡൗൺലോഡ് ചെയ്യാനുള്ള സാങ്കേതികവിദ്യയാണ് ലോകം തേടുന്നത്.  

English Summary:

Business Opportunities in Food Industry

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com