ADVERTISEMENT

രാജ്യാന്തരതലത്തിൽ ഏറ്റവും സ്വീകാര്യതയുള്ള ക്രിപ്‌റ്റോകറൻസിയായ ബിറ്റ്‌കോയിന്റെ (Bitcoin) വില ഒരിടവേളയ്‌ക്ക് ശേഷം വീണ്ടും 60,​000 ഡോള‌ർ (ഏകദേശം 50 ലക്ഷം രൂപ)​ കടന്നു. നിലവിൽ 2.7 ശതമാനം ഉയ‌ർന്ന് 60,​160 ഡോളറിലാണ് വിലയുള്ളത്. ഇക്കഴിഞ്ഞ മാ‌‌ർച്ചിൽ റെക്കോഡ് 74,​000 ഡോളർ (61.8 ലക്ഷം രൂപ)​ വരെയെത്തിയ വില പിന്നീട് കുത്തനെ ഇടിഞ്ഞിരുന്നു.

പെൻസിൽവാനിയയിലെ റാലിക്കിടെ വെടിവയ്പിൽ വലതു ചെവിക്കു പരുക്കേറ്റ ഡോണൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു. (Photo: AFP)
പെൻസിൽവാനിയയിലെ റാലിക്കിടെ വെടിവയ്പിൽ വലതു ചെവിക്കു പരുക്കേറ്റ ഡോണൾഡ് ട്രംപിനെ സുരക്ഷാ ഉദ്യോഗസ്ഥർ സുരക്ഷിത സ്ഥാനത്തേക്കു മാറ്റുന്നു. (Photo: AFP)

നിലവിൽ യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനുനേരെ വധശ്രമമുണ്ടായ പശ്ചാത്തലത്തിലാണ് ബിറ്റ്‌കോയിൻ വില വീണ്ടും ഉണ‌ർവിലായത്. വധശ്രമത്തിൽ നിന്ന് രക്ഷപ്പെട്ട ട്രംപിന് വിജയസാധ്യതയേറി എന്ന വിലയിരുത്തലുകൾ ബിറ്റ്‌കോയിന് ഊ‌ർജമാവുകയായിരുന്നു. ക്രിപ്‌റ്റോകറൻസികളെ ശക്തമായി അനുകൂലിക്കുന്ന വ്യക്തിയാണ് ട്രംപ്.

പെൻസിൽവാനിയയിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ട്രംപിന് നേരെ വെടിവയ്പ്പുണ്ടായത്. ചെവിക്ക് പരിക്കേറ്റ ട്രംപ് പിന്നീട് ചികിത്സയ്‌ക്ക് ശേഷം ആശുപത്രി വിട്ടു. ബിറ്റ്‌കോയിന് പുറമേ മറ്റ് പ്രമുഖ ക്രിപ്‌റ്റോകറൻസികളായ ഡോജ്കോയിൻ,​ സൊലാന,​ എക്‌സ്ആർപി തുടങ്ങിയവയുടെ വിലയും കഴിഞ്ഞ 24 മണിക്കൂറിനിടെ 5 ശതമാനം വരെ ഉയ‌ർന്നിട്ടുണ്ട്. ട്രംപുമായി ബന്ധപ്പെട്ട കമ്പനികളുടെ ഓഹരികളിലും വരുംദിവങ്ങളിൽ മികച്ച വാങ്ങൽ ട്രെൻഡ് ഉണ്ടായേക്കാമെന്നാണ് നിരീക്ഷക പ്രവചനങ്ങൾ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com