ADVERTISEMENT

പൊതുമേഖലാ ടെലികോം കമ്പനിയായ മഹാനഗർ ടെലിഫോൺ നിഗത്തിന്‍റെ (MTNL) ഓഹരികൾ കഴിഞ്ഞ രണ്ടു ദിവസമായി വൻ കുതിപ്പിൽ. ഇന്നലെ 13.37 ശതമാനം വരെ മുന്നേറിയ ഓഹരി വില, ഇന്നും നേട്ടക്കൊയ്ത്ത് ആവർത്തിച്ചു. ഇന്നൊരുവേള 10 ശതമാനത്തിലധികം കുതിച്ച് 52-ആഴ്ചത്തെ ഉയരമായ 55.73 രൂപവരെ ഓഹരിയെത്തി. വ്യാപാരാന്ത്യത്തിൽ വിലയുള്ളത് 9.83 ശതമാനം നേട്ടവുമായി 53.75 രൂപയിൽ.

എംടിഎൻഎല്ലും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡുമാണ് (BSNL) ഇന്ത്യയിലെ പൊതുമേഖലാ ടെലികോം കമ്പനികൾ. മുംബൈയിലും ഡൽഹിയിലുമാണ് എംടിഎൻഎല്ലിന്‍റെ സാന്നിധ്യം. രാജ്യത്തെ മറ്റ് മേഖലകളിൽ ബിഎസ്എൻഎല്ലും സേവനം നൽകുന്നു. എംടിഎൻഎല്ലിന്‍റെ സേവനങ്ങൾ പൂർണമായും ബിഎസ്എൻഎല്ലിന് കീഴിലാക്കി, ലയനം ഒഴിവാക്കാൻ കേന്ദ്രം വൈകാതെ തീരുമാനിച്ചേക്കുമെന്ന് കഴിഞ്ഞദിവസം വാർത്തകൾ വന്നിരുന്നു. 

എംടിഎൻഎല്ലിന്‍റെ പ്രവർത്തനം അവസാനിപ്പിക്കാനും ജീവനക്കാരെ ബിഎസ്എൻഎല്ലിലേക്ക് മാറ്റുകയോ സ്വയം വിരമിക്കൽ ആനുകൂല്യം (VRS) നൽകുകയോ  ചെയ്യുമെന്നുമായിരുന്നു വാർത്ത. ഇത് സംബന്ധിച്ച് ഇരു കമ്പനികളും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. എംടിഎൻഎൽ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനിയാണ്. ബിഎസ്എൻഎൽ ലിസ്റ്റ് ചെയ്തിട്ടില്ല. 

170% നേട്ടം നൽകിയ ഓഹരി
 

കഴിഞ്ഞ സാമ്പത്തിക വർഷം (2023-24) 3,267.5 കോടി രൂപ നഷ്ടം നേരിട്ട കമ്പനിയാണ് എംടിഎൻഎൽ. എന്നാൽ, കഴിഞ്ഞ ഒരു വർഷത്തിനിടെ നിക്ഷേപകർക്ക് 170 ശതമാനം നേട്ടം എംടിഎൻഎൽ ഓഹരി സമ്മാനിച്ചിട്ടുണ്ട്. 3,386 കോടി രൂപയാണ് കമ്പനിയുടെ വിപണിമൂല്യം. 27 ശതമാനമാണ് കഴിഞ്ഞ ഒരുമാസത്തെ നേട്ടം. ഒരാഴ്ചയ്ക്കിടെ 25 ശതമാനവും ഓഹരികൾ കുതിച്ചു.

English Summary:

MTNL Hits 52-Week High: What’s Driving the Stock Surge?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com