ADVERTISEMENT

കഴിഞ്ഞ ദിവസങ്ങളിലെ വൻ കുതിപ്പിന് താൽകാലിക വിരാമമിട്ട് സ്വർണ വിലയിൽ ഇന്ന് നേരിയ കുറവ്. സംസ്ഥാനത്ത് ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 6,860 രൂപയായി. 120 രൂപ താഴ്ന്ന് 54,880 രൂപയാണ് പവൻ വില

ഇന്നലെ സ്വർണ വില ഗ്രാമിന് ഒറ്റയടിക്ക് 90 രൂപയും പവന് 720 രൂപയും വർധിച്ചിരുന്നു. പവന് 55,000 രൂപയായിരുന്നു ഇന്നലെ വില. രാജ്യാന്തര വില ഔൺസിന് 2,483 ഡോളറെന്ന സർവകാല റെക്കോർഡ് കുറിച്ച ആവേശത്തിലായിരുന്നു കേരളത്തിലെയും വിലക്കുതിപ്പ്.

എന്നാൽ, വില വൻതോതിൽ ഉയർന്നത് മുതലെടുത്ത് നിക്ഷേപകർ ലാഭമെടുപ്പ് തകൃതിയാക്കിയത് ഇന്ന് വില കുറയാൻ വഴിയൊരുക്കി. ഒരുവേള 2,451 ഡോളർ വരെ താഴ്ന്ന രാജ്യാന്തര വില ഇപ്പോഴുള്ളത് 2,467 ഡോളറിൽ.

അമേരിക്കയിൽ അടിസ്ഥാന പലിശനിരക്ക് വൈകാതെ കുറഞ്ഞേക്കുമെന്ന വിലയിരുത്തലുകൾ മൂലം കടപ്പത്രങ്ങൾ അനാകർഷകമാകുന്നതാണ് സ്വർണ വിലയിൽ കഴിഞ്ഞ ദിവസങ്ങളിൽ കുതിപ്പുണ്ടാക്കിയത്.

18 കാരറ്റും വെള്ളിയും
 

കനം കുറഞ്ഞ (ലൈറ്റ് വെയ്റ്റ്) ആഭരണങ്ങൾ നിർമിക്കാനുപയോഗിക്കുന്ന 18 കാരറ്റ് സ്വർണ വിലയും ഇന്ന് ഗ്രാമിന് 10 രൂപ താഴ്ന്ന് 5,700 രൂപയായി.

ഇന്നലെ ഗ്രാമിന് 100 രൂപയായിരുന്ന വെള്ളി വില ഇന്ന് രണ്ടുരൂപ കുറഞ്ഞ് 98 രൂപയിലുമെത്തി.

ഇന്നൊരു പവൻ ആഭരണ വില
 

നികുതികളും പണിക്കൂലിയുമടക്കം കുറഞ്ഞത് 59,540 രൂപ കൊടുത്താലായിരുന്നു ഇന്നലെ കേരളത്തിൽ ഒരു പവൻ ആഭരണം വാങ്ങാനാകുമായിരുന്നത്. 

Image : iStock/ePhotocorp
Image : iStock/ePhotocorp

മിനിമം 5 ശതമാനം പണിക്കൂലി, മൂന്ന് ശതമാനം ജിഎസ്‍ടി, ഹോൾമാർക്ക് ഫീസ് (45 രൂപ+18% ജിഎസ്‍ടി) എന്നിവ ചേരുമ്പോൾ ഇന്നൊരു പവൻ ആഭരണത്തിന് നൽകേണ്ട വില 59,407 രൂപ. 

English Summary:

Kerala Sees Minor Dip in Gold and Silver Price

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com