ADVERTISEMENT

വൃഷ്ണിവംശത്തിൽ കൃഷ്ണനായി പിറന്ന വിഷ്‌ണു ഭഗവാൻ വിശേഷിച്ചനുഗ്രഹിക്കേണം എന്ന പ്രാർത്ഥനയോടെയാണ് വിഷ്‌ണു സ്തുതി ആരംഭിക്കുന്നത്. അദ്ധ്യാത്മരാമായണം കിളിപ്പാട്ട് ബാലകാണ്ഡത്തിലെ ശ്രീരാമ-ഗണപതി-സരസ്വതി സ്തുതികൾക്ക് ശേഷമാണ് വിഷ്ണു സ്‌തുതി രചിച്ചിട്ടുള്ളത്. വിഷ്ണുഭഗവാന്റെ മായാഗുണചരിത്രമെല്ലാം ദർശിച്ച കൃഷ്ണനെ വണങ്ങുകയാണിവിടെ. 

രാമനാമത്തെ സദാസമയം ജപിക്കുന്ന മഹേശ്വരനും കാമനാശനനുമായ ശ്രീ മഹാദേവൻ എന്റെ മനസ്സിൽ എപ്പോഴും കുടികൊള്ളുവാൻ പ്രാർത്ഥിച്ചുകൊണ്ട് മറ്റു ദേവന്മാരും നാരദർ മുതലായ മുനി ശ്രേഷ്‌ഠരും ശ്രീപാർവതീദേവിയും തുണയ്‌ക്കേണം എന്ന് അപേക്ഷിക്കുന്നു. എന്നുള്ളിലെ മാലിന്യമെല്ലാം തീർത്തു നൽകണമെന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് ഈ സ്തുതി പര്യവസാനിക്കുന്നത്. സ്തുതി ആലപിച്ചിരിക്കുന്നത് രവി ശങ്കർ, റാണാ ഭുവൻ. സംഗീതം പെരുമ്പാവൂർ ജി രവീന്ദ്രനാഥ്‌. കീബോഡ് പ്രോഗ്രാമിങ്, ഓർക്കസ്‌ട്രേഷൻ, റെക്കോഡിങ് അനിൽ കൃഷ്ണ.

തയാറാക്കിയത് അനിൽ കൃഷ്ണ

English Summary:

Unveiling Day 2 of Ramayana Sangeetamritham: A Melodic Journey

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com