ADVERTISEMENT

തിരുപ്പൂർ ∙ ലോകത്തിലെ ഏറ്റവും വലിയ കായികമേളയ്ക്കു പാരിസ് സാക്ഷ്യം വഹിക്കുമ്പോൾ ബനിയൻ സിറ്റിയിൽ നിന്നുള്ള ടി ഷർട്ടുകളും പാരിസിലേക്ക്. 10 ലക്ഷം ടി ഷർട്ടുകളാണ് ഇതുവരെ തിരുപ്പൂരിൽ നിന്നു പാരിസിലേക്കു വിൽപനയ്ക്കായി അയച്ചത്. കൂടാതെ ചില യൂറോപ്യൻ രാജ്യങ്ങളുടെ ജഴ്സികളും തയാറാക്കുന്നുണ്ട്.

ഒളിംപിക്സിൽ കളത്തിലിറങ്ങുന്ന പ്രമുഖ താരങ്ങളുടെ ചിത്രങ്ങളും രാജ്യങ്ങളുടെ പതാകകളും പതിപ്പിച്ച ടി ഷർട്ടുകളാണു ലോകപ്രശസ്ത ബ്രാൻഡുകൾ തിരുപ്പൂരിൽ നിർമിച്ചു പാരിസിലേക്ക് അയച്ചത്. ഒളിംപിക്സ് വിപണി ലക്ഷ്യമിട്ടു കൂടുതൽ വസ്‌ത്രങ്ങൾ തയാറാക്കുന്ന തിരക്കിലാണു കമ്പനികൾ. നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചാണു ജഴ്സികൾ തയാറാക്കുന്നത്. പോളിയസ്‌റ്റർ, മൈക്രോ പോളിയസ്‌റ്റർ വസ്ത്രങ്ങളിൽ ബാക്‌ടീരിയകളെ ഇല്ലാതാക്കുന്നതും ഈർപ്പം വലിച്ചെടുക്കുന്നതുമായ ആന്റി ബാക്ടീരിയൽ ആൻഡ് മോയ്സ്ചർ വിക്കിങ് രീതിയാണു പ്രധാനമായും ഉപയോഗിക്കുന്നത്. ചൂടു കുറച്ചു വിയർപ്പിനെ ആഗിരണം ചെയ്യാൻ ഇതു സഹായിക്കും.

English Summary:

Tirupur T Shirt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com