ADVERTISEMENT

പൊതുമേഖലാ എണ്ണവിതരണ കമ്പനികൾ വാണിജ്യാവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന് (19.4 കിലോഗ്രാം) വില കൂട്ടി. കേരളത്തിൽ 7-7.5 രൂപയാണ് കൂടിയത്. ഇതോടെ, കൊച്ചിയിൽ വില 1,662.2 രൂപയായി. കോഴിക്കോട്ട് 1,694.5 രൂപ. തിരുവനന്തപുരത്ത് 1,683 രൂപ.

പുതുക്കിയ വില ഇന്ന് പ്രാബല്യത്തിൽ വന്നു. തുടർച്ചയായി 4 മാസം വില കുറച്ചശേഷമാണ് ഇപ്പോൾ കൂട്ടിയത്. 4 മാസത്തിനിടെ വാണിജ്യ സിലിണ്ടറിന് 150.5 രൂപ കുറച്ചിരുന്നു.

ഗാർഹിക സിലിണ്ടർ വിലയിൽ മാറ്റമില്ല
 

വീട്ടാവശ്യത്തിന് ഉപയോഗിക്കുന്ന സിലിണ്ടർ (14.2 കിലോഗ്രാം) വിലയിൽ ഈ മാസവും മാറ്റം വരുത്തിയിട്ടില്ല. കഴിഞ്ഞ മാർച്ച് എട്ടിനാണ് ഏറ്റവുമൊടുവിൽ‌ ഗാർഹിക സിലിണ്ടർ വില പരിഷ്കരിച്ചത്. വനിതാ ദിനമായ അന്ന് സ്ത്രീകൾ‍ക്കുള്ള സമ്മാനമെന്നോണം കേന്ദ്രം 100 രൂപ കുറച്ചിരുന്നു. കൊച്ചിയിൽ 810 രൂപയും കോഴിക്കോട്ട് 811.5 രൂപയും തിരുവനന്തപുരത്ത് 812 രൂപയുമാണ് ഗാർഹിക സിലിണ്ടർ വില.

Image Credits: M-Production/ShutterStockphotos.com
Image Credits: M-Production/ShutterStockphotos.com

വിമാന ഇന്ധന വിലയും കൂട്ടി
 

വിമാനങ്ങൾക്കുള്ള ജെറ്റ് ഫ്യുവൽ (എടിഎഫ്) വിലയും എണ്ണക്കമ്പനികൾ ഇന്ന് പ്രാബല്യത്തിൽ വന്നവിധം കൂട്ടി. കിലോ ലിറ്ററിന് 1,827.34 രൂപയാണ് കൂട്ടിയത്. ഇതോടെ ഡൽഹിയിൽ വില 97,975.72 രൂപയായി. ഇന്ത്യയിൽ വിമാനക്കമ്പനികളുടെ വരുമാനത്തിന്റെ 45 ശതമാനത്തോളവും അവർ ചെലവാക്കുന്നത് ഇന്ധനം വാങ്ങാനാണെന്നിരിക്കേ, വില വർധന യാത്രാ ടിക്കറ്റ് നിരക്ക് കൂടാനിടയേക്കിയേക്കും.

English Summary:

Public Sector Oil Companies Hike Commercial LPG Cylinder Prices

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com