ADVERTISEMENT

രാജ്യാമെമ്പാടുമായി 4ജി സേവനം വ്യാപിപ്പിക്കാനൊരുങ്ങുന്ന പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ (BSNL), വിപുലീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി യൂണിവേഴ്സൽ സിം (USIM) പ്ലാറ്റ്ഫോം അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് നിലവിലെ സിം കാർ‌ഡ് മാറ്റാതെ തന്നെ 4ജിയും പിന്നീട് 5ജി സേവനവും നേടാമെന്നതാണ് പ്രത്യേകത. പുതിയ സിം കാർഡ് എടുക്കേണ്ടതില്ല. 

ഇതോടൊപ്പം 4ജി, 5ജി എന്നിവയുമായി ബന്ധപ്പെട്ട ഓവർ-ദ-എയർ (OTA) സാങ്കേതികവിദ്യയും ബിഎസ്എൻഎൽ അവതരിപ്പിച്ചു. ഉപയോക്താക്കൾക്ക് ബിഎസ്എൻഎൽ ഓഫീസ് സന്ദർശിക്കാതെയും നിലവിലെ സിം കാർഡ് മാറ്റാതെയും 4ജിയിലേക്കും പിന്നീട് 5ജിയിലേക്കും അപ്ഗ്രേഡ് ചെയ്യാൻ സഹായിക്കുന്ന സൗകര്യമാണിത്.

നിലവിൽ, ഘട്ടംഘട്ടമായി 4ജി സേവനം ലഭ്യമാക്കി വരികയാണ് ബിഎസ്എൻഎൽ. പഞ്ചാബിലും കേരളത്തിലെ ഇടുക്കിയിലും ഉൾപ്പെടെ രാജ്യത്തെ വിവിധ പ്രദേശങ്ങളിൽ 4ജി സേവനം ഇപ്പോൾ‌ ലഭ്യമാണ്. ഒക്ടോബറോടെ രാജ്യമെമ്പാടുമായി 80,000 4ജി ടവറുകൾ സ്ഥാപിക്കുമെന്ന് കേന്ദ്ര ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയിരുന്നു. തുടർന്ന് വേണ്ടിവരുന്ന 21,000 ടവറുകൾ 2025 മാർച്ചിനകവും സജ്ജമാക്കും.

English Summary:

BSNL Rolls Out Universal SIM Platform for Effortless 4G and 5G Upgrades

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com