ADVERTISEMENT

മഹാരാഷ്ട്രയിലെ കോലാപ്പുർ ആസ്ഥാനമായ സരസ്വതി സാരി ഡിപ്പോയുടെ (Saraswati Saree Depot) പ്രാരംഭ ഓഹരി വിൽപനയ്ക്ക് (IPO) നിക്ഷേപകരിൽ നിന്ന് മികച്ച പ്രതികരണം. ഒരു കോടി ഓഹരികളാണ് ഐപിഒയിലുണ്ടായിരുന്നത്; നിക്ഷേപകരിൽ നിന്ന് ലഭിച്ചതാകട്ടെ 107.57 കോടി ഓഹരികൾക്കുള്ള അപേക്ഷകൾ. റീറ്റെയ്ൽ നിക്ഷേപകർ, സ്ഥാപനേതര നിക്ഷേപക‌ർ (NIIs), യോഗ്യരായ നിക്ഷേപക സ്ഥാപനങ്ങൾ (QIBs) എന്നിവരിൽ നിന്ന് 64 മുതൽ 358 മടങ്ങ് വരെ അപേക്ഷകളാണ് കിട്ടിയത്.

ഓഗസ്റ്റ് 12 മുതൽ 14 വരെയായിരുന്നു ഐപിഒ. അപേക്ഷിച്ചവരിൽ അ‌‌ർഹരുടെ ഡിമാറ്റ് അക്കൗണ്ടിലേക്ക് ഓഹരികൾ ഇന്ന് ലഭ്യമാക്കിയേക്കും. ബിഎസ്ഇയിലും എൻഎസ്ഇയിലും ഓഹരികൾ ലിസ്റ്റ് ചെയ്യും. ഓഗസ്റ്റ് 20നാണ് ലിസ്റ്റിങ് പ്രതീക്ഷിക്കുന്നത്. ഓഹരിക്ക് 152-160 രൂപ നിരക്കിലായിരുന്നു ഐപിഒ. 160.01 കോടി രൂപ ലക്ഷ്യമിട്ടാണ് ഐപിഒ നടത്തിയത്. ഇതിൽ 104 കോടി രൂപയുടേത് പുതു ഓഹരികളായിരുന്നു (Fresh Issue). 56.02 കോടി രൂപയുടേത് നിലവിലെ ഓഹരി ഉടമകൾ കൈവശമുള്ള നിശ്ചിത ഓഹരികൾ വിറ്റഴിക്കുന്ന ഓഫർ-ഫോർ-സെയിലും (OFS).

Mumbai, Maharastra/India- January 01 2020: Stock Market at Dalal Street South Mumbai.
Mumbai, Maharastra/India- January 01 2020: Stock Market at Dalal Street South Mumbai.

1960കൾ മുതൽ സാരികളുടെ മൊത്ത വിൽപനയിൽ (wholesale) ഏർപ്പെട്ടിരിക്കുന്ന ബി2ബി സ്ഥാപനമാണ്  സരസ്വതി സാരി ഡിപ്പോ. സാരിക്ക് പുറമേ കുർത്തി, ഡ്രസ് മെറ്റീരിയലുകൾ, ബ്ലൗസ് പീസുകൾ തുടങ്ങിയവയും കമ്പനി വിറ്റഴിക്കുന്നുണ്ട്. 2023-24ൽ 610 കോടി രൂപയായിരുന്നു വിറ്റുവരവ്. ഇതിൽ 90 ശതമാനവും സാരികളിൽ നിന്ന്. 29.52 കോടി രൂപയായിരുന്നു ലാഭം.

ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യാത്ത കമ്പനികളുടെ ഓഹരികൾ അനൗദ്യോഗികമായി വിൽക്കുന്ന ഗ്രേ മാർക്കറ്റിൽ (Grey Market) സരസ്വതി സാരി ഡിപ്പോ ഓഹരിക്ക് വില (GMP) ഒന്നിന് 100 രൂപയാണ്. അതായത്, 60 രൂപ അധികവിലയാണ് ഐപിഒയിലുണ്ടായിരുന്നത്. പ്രവർത്തന വിപുലീകരണത്തിനും ഇ-കൊമേഴ്സ് വിൽപന മെച്ചപ്പെടുത്താനുമാകും പ്രധാനമായും ഐപിഒ വഴി സമാഹരിക്കുന്ന തുക കമ്പനി പ്രയോജനപ്പെടുത്തുക.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Saraswati Saree Depot's IPO has been met with strong investor interest, recording significant oversubscription across all categories. The textile company, known for its saree business, aims to utilize the funds for expansion and working capital needs.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com