ADVERTISEMENT

സ്വർണ ഇറക്കുമതിക്കാർക്ക് നികുതി റീഫണ്ട് ലഭ്യമാക്കുന്ന ഡ്രോബാക്ക് റേറ്റ് നിർണയത്തിൽ പറ്റിയ അമളി തിരുത്തി കേന്ദ്ര സർക്കാർ. ഇക്കഴിഞ്ഞ ബജറ്റിൽ സ്വർണത്തിന്റെ ഇറക്കുമതി തീരുവ (കസ്റ്റംസ് ഡ്യൂട്ടി) കേന്ദ്രം 15ൽ നിന്ന് 6 ശതമാനമായി കുറച്ചിരുന്നു.

എന്നാൽ, ആനുപാതികമായി ഇറക്കുമതിയുടെ ഡ്രോബാക്ക് റേറ്റ് നിരക്ക് കുറയ്ക്കാൻ സർക്കാർ‌ ശ്രദ്ധിച്ചില്ല. ഇതുവഴി സർക്കാരിന് സാമ്പത്തിക നഷ്ടവും ഉണ്ടായെന്നാണ് വിലയിരുത്തൽ. ഇത് ശ്രദ്ധയിൽപ്പെട്ട പശ്ചാത്തലത്തിലാണ് ഇപ്പോൾ ബജറ്റ് അവതരിപ്പിച്ച് ഒരുമാസം പിന്നിടുന്ന വേളയിൽ അബദ്ധം തിരുത്താൻ സർക്കാർ തയാറായത്.

സ്വർണം ഇറക്കുമതി ചെയ്ത് മൂല്യവർധന നടത്തി കയറ്റുമതി ചെയ്യുന്നവർക്ക് നൽകുന്ന നികുതി റീഫണ്ട് നിരക്കാണ് ഡ്രോബാക്ക് റേറ്റ്. ഇറക്കുമതി നികുതിയായി ഈടാക്കിയ തുകയിലാണ് റീഫണ്ട് അനുവദിക്കുക. ബജറ്റിൽ ഇറക്കുമതി തീരുവ കുറച്ചതിനാൽ, ഓരോ ഗ്രാം സ്വർണം ഇറക്കുമതിക്ക് 390 രൂപയാണ് ചെലവാകുന്നത്. എന്നാൽ, ഡ്രോബാക്ക് നിരക്ക് പഴയപടി 704.10 രൂപയിൽ തന്നെ തുടർന്നതിനാൽ, ഇറക്കുമതിക്കാർക്ക് ഇറക്കുമതിച്ചെലവിന്റെ ഇരട്ടി റീഫണ്ട് സർക്കാരിൽ നിന്ന് കിട്ടുകയായിരുന്നു. 

അതായത് 390 രൂപ കൊടുത്ത് സ്വർണം ഇറക്കുമതി ചെയ്തവർക്ക് സർക്കാരിൽ നിന്ന് കിട്ടിയത് 704.10 രൂപ റീഫണ്ട്. ഇത് ശ്രദ്ധയിൽപ്പെടതോടെയാണ് ഇപ്പോൾ തിരുത്തലിന് സർക്കാർ തയാറായത്. സ്വർണത്തിന്റെ ഡ്രോബാക്ക് റേറ്റ് 704.10 രൂപയിൽ നിന്ന് 335.50 രൂപയായി സർക്കാർ കുറച്ചു. വെള്ളിയുടേത് കിലോഗ്രാമിന് 8,949 രൂപയിൽ നിന്ന് 4,468.10 രൂപയായും കുറച്ചിട്ടുണ്ട്. വെള്ളിയുടെ ഡ്രോബാക്ക് റേറ്റ് കുറയ്ക്കാനും സർക്കാർ ശ്രദ്ധിച്ചിരുന്നില്ല. 

English Summary:

Central government has corrected an error in the gold drawback rate calculation, impacting gold importers and exporters.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com