കടപ്പത്രങ്ങളുമായി മുത്തൂറ്റ് മെർക്കന്റയിൽ; പലിശ വാഗ്ദാനം 10.7% മുതൽ 13.75% വരെ
Mail This Article
മുത്തൂറ്റ് നൈനാൻ ശൃംഖലയിലെ പ്രമുഖ സ്ഥാപനമായ മുത്തൂറ്റ് മെർക്കന്റയിൽ ലിമിറ്റഡിന്റെ നോൺ കൺവെർട്ടബിൾ സെക്യുവേഡ് കടപത്രങ്ങളുടെ (NCD) വിൽപനയ്ക്ക് തുടക്കമായി. സെപ്റ്റംബർ 5 വരെയാണ് വിൽപന. മുഖവില 1,000 രൂപയും കുറഞ്ഞ നിക്ഷേപത്തുക 10,000 രൂപയുമാണ്. നിക്ഷേപകർക്ക് 10.70% മുതൽ 13.75% വരെ പലിശ മാസത്തവണകളായോ കാലാവധി തീരുന്ന മുറയ്ക്കോ ലഭിക്കും. നിക്ഷേപത്തുക 73 മാസങ്ങൾ കൊണ്ട് ഇരട്ടിയാകുമെന്നും കമ്പനി പറയുന്നു. മന്ത്‌ലി സ്കീമിൽ 11.50% വരെ വാർഷിക പലിശ നേടാം.
മുത്തൂറ്റ് മെർക്കന്റയിലിന് 11 സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും ശാഖകളുണ്ട്. കടപ്പത്ര നിക്ഷേപങ്ങളിലൂടെ സമാഹരിക്കുന്ന തുക സ്വർണപ്പണയ സേവനങ്ങൾ കൂടുതൽ ശക്തിപ്പെടുത്താനും കൂടുതൽ സംസ്ഥാനങ്ങളിലേക്ക് ശാഖകൾ വ്യാപിപ്പിക്കാനും വിനിയോഗിക്കുമെന്ന് ചെയർമാൻ മാത്യു എം. മുത്തൂറ്റ്, മാനേജിങ് ഡയറക്ടർ റിച്ചി മാത്യു മുത്തൂറ്റ് എന്നിവര്‍ പറഞ്ഞു. നിക്ഷേപകർക്ക് ഉയർന്ന പലിശയും മികവുറ്റ സുരക്ഷിതത്വവും ഉറപ്പുവരുത്തുന്നതിനാൽ കടപ്പത്രങ്ങൾക്ക് മികച്ച സ്വീകാര്യത കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവർ പറഞ്ഞു.