ADVERTISEMENT

ന്യൂഡൽഹി∙ മരണശേഷമുള്ള ലൈഫ് ഇൻഷുറൻസ് ക്ലെയിമുകൾ‌ 15 ദിവസത്തിനകം തീർപ്പാക്കണമെന്ന് ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡവലപ്മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ (ഐആർഡിഎഐ) പുതുക്കിയ മാസ്റ്റർ സർക്കുലർ. മറ്റ് അന്വേഷണങ്ങളോ പരിശോധനകളോ ആവശ്യമില്ലാത്ത ‘ഡെത്ത് ക്ലെയിമു’കൾക്കാണ് ഇത് ബാധകം. മുൻപ് 30 ദിവസം വരെയെടുക്കാമായിരുന്നു.

അന്വേഷണം വേണ്ട സാഹചര്യങ്ങളിലെ സമയപരിധി 90 ദിവസമായിരുന്നത് 45 ദിവസമാക്കി.

വ്യക്തി നൽകുന്ന ഇൻഷുറൻസ് പ്രപ്പോസൽ അംഗീകരിച്ച ശേഷം മാത്രമേ ആരോഗ്യ/ലൈഫ് ഇൻഷുറൻസ് പ്രീമിയം ഈടാക്കാവൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

വ്യവസ്ഥകളുമായി യോജിച്ചുപോകാൻ കഴിയുന്നില്ലെങ്കിൽ പോളിസിയെടുത്ത് 30 ദിവസത്തിനുള്ളിൽ (ലുക്ക് പീരിയഡ്) ഇത് റദ്ദാക്കാൻ ഉപയോക്താവിനു അവസരം നൽകണമെന്ന വ്യവസ്ഥ പുതിയ മാസ്റ്റർ സർക്കുലറിലും ഉൾപ്പെടുത്തിയിട്ടുണ്ട്. മുൻപ് 15 ദിവസം മാത്രമാണുണ്ടായിരുന്നത്.

ഇൻഷുറൻസ് കമ്പനികളുടെ രേഖകൾ ഡിജിലോക്കറുമായി ബന്ധിപ്പിക്കാനും സർക്കുലറിൽ നിർദേശിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com