ADVERTISEMENT

ന്യൂഡൽഹി∙ പുരപ്പുറത്ത് സോളർ പ്ലാന്റ് സ്ഥാപിക്കാനുള്ള പ്രാരംഭ മൂലധനമില്ലാത്തവർക്ക് പുനരുപയോഗ ഊർജ സേവന കമ്പനികളുടെ സഹായത്തോടെ പ്ലാന്റ് സ്ഥാപിക്കാനും വഴിയൊരുങ്ങും. ഒരു കോടി വീടുകളിൽ പുരപ്പുറ സോളർ സ്ഥാപിക്കാനുള്ള പിഎം സൂര്യഭവനം പദ്ധതിയുടെ കീഴിലുള്ള ‘റെസ്കോ’ (RESCO) മാതൃക സംബന്ധിച്ച കരടുമാർഗരേഖ കേന്ദ്രം പ്രസിദ്ധീകരിച്ചു. ഒരു കുടുംബത്തിന് സ്വന്തം നിലയിൽ പ്ലാന്റ് സ്ഥാപിക്കാൻ കഴിയുന്നില്ലെങ്കിൽ ഒരു ഊർജ സേവന കമ്പനി അവരുടെ ചെലവിൽ നമ്മുടെ പുരപ്പുറത്ത് അവരുടെ പ്ലാന്റ് സ്ഥാപിക്കുന്നതാണ് റെസ്കോ മോഡൽ.

മുതൽമുടക്ക് ഈ കമ്പനികൾ വഹിക്കും. കുറഞ്ഞത് 5 വർഷത്തേക്കെങ്കിലും വീട്ടുടമയ്ക്ക് പ്ലാന്റിന്റെ ഉടമസ്ഥാവകാശമുണ്ടായിരിക്കില്ല. ഉൽപാദിപ്പിക്കുന്ന വൈദ്യുതിയുടെ വരുമാനം പങ്കുവയ്ക്കും. പദ്ധതി കാലാവധി തീരുമ്പോൾ ഉടമസ്ഥാവകാശം വീട്ടുടമയ്ക്കു കൈമാറും.

ഊർജ സേവന കമ്പനികൾക്കു പുറമേ വിതരണക്കമ്പനികൾക്കും ഇതേ മാതൃകയിൽ പ്ലാന്റുകൾ സ്ഥാപിക്കാം.

English Summary:

Discover how the PM Suryabhavan Yojana empowers homeowners to install rooftop solar plants with the help of RESCOs, even without upfront capital. Learn about the shared revenue model and eventual ownership transfer.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com