ADVERTISEMENT

സ്ത്രീകൾക്കും കുട്ടികൾക്കുമായി പുതിയ ആശുപത്രി സ്ഥാപിക്കാൻ ഡോ. ആസാദ് മൂപ്പൻ നയിക്കുന്ന ആസ്റ്റർ ഡിഎം ഹെൽത്ത്കെയർ. ഹൈദരാബാദിലാണ് 220 കോടി രൂപ ചെലവിട്ട് മൂന്നുലക്ഷം ചതുരശ്ര അടിയിൽ പുതിയ ആശുപത്രി നിർമിക്കുക. സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള ഹൈദരാബാദിലെ ഏറ്റവും വലിയ ആശുപത്രിയായിരിക്കും ഇത്. ആശുപത്രിയുടെ നിർമാണത്തിനായി ആസ്റ്ററിന്റെ ഉപസ്ഥാപനമായ ശ്രീ സായ്നാഥ മൾട്ടിസ്പെഷാലിറ്റി ഹോസ്പിറ്റൽസും അപർണ കൺസ്ട്രക്ഷൻസ് ആൻഡ് എസ്റ്റേറ്റ്സുമായി കരാർ ഒപ്പുവച്ചു. 275-300 കിടക്കകളാണ് ആശുപത്രിയിൽ ഉണ്ടാവുക. 2025-26ന്റെ മധ്യത്തോടെ ആദ്യഘട്ട പ്രവർത്തനം ആരംഭിക്കും.

സമഗ്ര ഗൈനക്കോളജികൾ പരിചരണം, ഒബ്സ്റ്റെട്രിക്സ്, നിയോനാറ്റൽ ആൻഡ് പീഡിയാട്രിക് സേവനങ്ങൾ തുടങ്ങിയവയിലൂന്നിയാകും ആശുപത്രിയുടെ പ്രവർത്തനം. കാത്ത് ലാബ്, എംആർഐ, സിടി, ഇസിഎംഒ, ഐവിയുഎസ് തുടങ്ങിയ അതിനൂതന സേവനങ്ങളും ലഭ്യമാകും. 100 ക്രിട്ടിക്കൽ കെയർ ബെഡ്ഡുകൾ, 10 മോഡ്യുലാർ ഓപ്പറേറ്റിങ് തിയേറ്ററുകൾ, മികവുറ്റ പ്രസവ പരിചരണം, പൂർണസമയ എമർജൻസി സേവനം തുടങ്ങിയവയും ആശുപത്രിയിലുണ്ടാകും.

വൻ വിപുലീകരണ പദ്ധതികൾ
 

നിലവിൽ ഹൈദരാബാദിൽ 204 കിടക്കകളോട് കൂടിയ മൾട്ടി-സ്പെഷാലിറ്റി ആശുപത്രിയായ ആസ്റ്റർ പ്രൈം പ്രവർത്തിക്കുന്നുണ്ട്. ഇതിന് പുറമേയാണ് സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള പുതിയ ആശുപത്രിയും സ്ഥാപിക്കുന്നത്. 2026-27ഓടെ 2,000 പുതിയ കിടക്കകൾ കൂടി കൂട്ടിച്ചേർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള വികസന പദ്ധതികളാണ് ആസ്റ്റർ ആസൂത്രണം ചെയ്തിട്ടുള്ളത്.

കാസർകോട്ടൈ ആസ്റ്റർ മിംസ്, തിരുവനന്തപുരത്തെ ആസ്റ്റർ ക്യാപിറ്റൽ എന്നിവയും മഹാരാഷ്ട്ര, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ തുടക്കമിടുന്ന പദ്ധതികളും ഇതിന്റെ ഭാഗമാണ്. 1,200 കോടി രൂപയുടെ വികസന പദ്ധതികളാണ് ഇതുപ്രകാരം നടപ്പാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആശുപത്രി ശൃംഖലകളിലൊന്നായി വളരുകയാണ് ലക്ഷ്യം.

aster

നിലവിൽ കൊച്ചി, കോഴിക്കോട്, കോട്ടക്കൽ, കണ്ണൂർ, വയനാട്, മലപ്പുറം, ഹൈദരാബാദ്, കോലാപ്പുർ, കർണാടക, ആന്ധ്രാപ്രദേശ് തുടങ്ങിയ ഇടങ്ങളിലായി ആസ്റ്ററിന് 19 ആശുപത്രികളുണ്ട്. പുറമേ 230ഓളം ലാബുകളും 13 ക്ലിനിക്കുകളും 215 ഫാർമസികളും പ്രവർത്തിക്കുന്നു. മൊത്തം കിടക്കകൾ 4,869. ഇതാണ് 2026-27ഓടെ 7,000ന് അടുത്തേക്ക് ഉയർത്തുക.

ഓഹരികളുടെ പ്രകടനം
 

20,500 കോടി രൂപ വിപണിമൂല്യമുള്ള കമ്പനിയാണ് ആസ്റ്റർ. കഴിഞ്ഞ ഒരാഴ്ചയായി കാര്യമായ നേട്ടം ഓഹരി വിലയിലില്ല. ഇന്നലെ 0.22% നേട്ടത്തോടെ 412 രൂപയാണ് എൻഎസ്ഇയിൽ വ്യാപാരം അവസാനിപ്പിച്ചത്. 1.35% മാത്രമാണ് കഴിഞ്ഞ ഒരുമാസത്തെ നേട്ടം. കഴിഞ്ഞ ഒരുവർഷത്തിനിടെ 27% ഉയർന്ന ഓഹരി 5 വർഷത്തിനിടെ 251% നേട്ടവുമുണ്ടാക്കിയിട്ടുണ്ട്.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Aster DM Healthcare to invest ₹220 crore in a new 300-bed hospital dedicated to women and children in Hyderabad.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com