ADVERTISEMENT

സോളാർ, ജലവൈദ്യുതി ഉൽപാദന പദ്ധതികളുമായി അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പ് ഭൂട്ടാനിലേക്ക്. 1,270 മെഗാവാട്ടിന്റെ പുനരുപയോഗ ഊർജോൽപാദന പദ്ധതിയാണ് ഗ്രൂപ്പ് നടപ്പാക്കുക. ഇതിൽ 500 മെഗാവാട്ടിന്റെ സൗരോർജപ്പാടം (സോളാർ പ്ലാന്റ്) പദ്ധതിയും ഉൾപ്പെടുന്നു. ഭൂട്ടാനിലെ ഏറ്റവും വലിയ സൗരോർജ പദ്ധതിയായിരിക്കും ഇത്.

ഭൂട്ടാൻ സർക്കാരിന്റെ വാണിജ്യ വിഭാഗമായ ഡ്രക് ഹോൾഡിങ് ആൻഡ് ഇൻവെസ്റ്റ്മെന്റ്സുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. റിലയൻസ് ഗ്രൂപ്പിലെ കമ്പനികളായ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ, റിലയൻസ് പവർ എന്നിവയുടെ സംയുക്ത സംരംഭമായ റിലയൻസ് എന്റർപ്രൈസസിനാണ് പദ്ധതിയുടെ ചുമതല. 

പ്രിഫറൻഷ്യൽ ഓഹരി വിൽപനയിലൂടെ 3,014 കോടി രൂപയുടെ മൂലധന സമാഹരണത്തിനും ഒരുങ്ങുകയാണ് റിലയൻസ് ഇൻഫ്രാസ്ട്രക്ചർ. റിലയൻസ് ഇൻഫ്രാസ്ട്രക്ചറിന്റെ ഓഹരിവില ഇന്ന് ഒരു ശതമാനത്തോളം ഉയർന്ന് 335.40 രൂപയിലാണ് വ്യാപാരം ചെയ്യുന്നത്. റിലയൻസ് പവർ ഓഹരി 5% ഉയർന്ന് അപ്പർ-സർക്യൂട്ടിൽ 53.65 രൂപയിലുമെത്തി. കഴിഞ്ഞ ഒരുമാസത്തിനിടെ റിലയൻസ് ഇൻഫ്രാസ്ട്രക്ചർ ഓഹരി 70 ശതമാനത്തോളമാണ് ഉയർന്നത്. റിലയൻസ് പവർ 81 ശതമാനവും.

English Summary:

Anil Ambani's Reliance Group expands into Bhutan with a massive 1,270 MW renewable energy project, boosting Reliance Infrastructure and Reliance Power stocks. Learn more about this significant investment.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com