വിസ്താരയുടെ ഫ്ലൈറ്റ്കോഡ് മാറി; ‘എഐ2’
Mail This Article
ന്യൂഡൽഹി∙ എയർ ഇന്ത്യയിൽ ലയിക്കുന്ന വിസ്താര എയർലൈന്റെ വിമാനങ്ങൾ ‘എഐ2’ (AI2) എന്ന ഫ്ലൈറ്റ്കോഡിലായിരിക്കും നവംബർ മുതൽ അറിയപ്പെടുക. നിലവിലെ കോഡ് ‘യുകെ’ (UK) എന്നാണ്. എയർ ഇന്ത്യ വിമാനങ്ങളുടെ കോഡ് ‘എഐ’(AI) എന്നാണ്.വിസ്താര വിമാനങ്ങളിൽ നിലവിൽ ലഭ്യമായ മെച്ചപ്പെട്ട യാത്രാനുഭവം ലയനത്തിനു ശേഷവുമുണ്ടാകുമെന്ന് എയർ ഇന്ത്യ പ്രതിനിധികൾ അറിയിച്ചു.
‘വിസ്താര’ എന്ന ജനപ്രിയ എയർലൈൻ ബ്രാൻഡ് നവംബർ 12ന് ഓർമയാകും. 12 മുതൽ ‘എയർ ഇന്ത്യ’ എന്ന ബ്രാൻഡിലായിരിക്കും ഫ്ലൈറ്റുകൾ ഓപ്പറേറ്റ് ചെയ്യുക. നിലവിൽ വിസ്താരയിൽ ബുക്ക് ചെയ്യുന്നവർക്ക് നവംബർ 11 വരെയുള്ള യാത്രകൾക്കുള്ള ടിക്കറ്റ് മാത്രമേ എടുക്കാൻ കഴിയൂ. അതിനു ശേഷമെങ്കിൽ എയർ ഇന്ത്യയിലാണ് ബുക്ക് ചെയ്യേണ്ടത്. നവംബർ 12 മുതലുള്ള ഏതെങ്കിലും തീയതിയിലേക്ക് നിങ്ങൾ നിലവിൽ വിസ്താര ടിക്കറ്റ് എടുത്തിട്ടുണ്ടെങ്കിൽ, ആ യാത്ര എയർ ഇന്ത്യയായിരിക്കും ഓപ്പറേറ്റ് ചെയ്യുക.