റബറിന് വൻ ഇടിവ്; വില 220 രൂപയ്ക്ക് താഴെ, കാപ്പിക്കും തിരിച്ചടി, അങ്ങാടി വില ഇങ്ങനെ
Mail This Article
×
ആഭ്യന്തര റബർ വില നേരിടുന്നത് കനത്ത വിലത്തകർച്ച. ആർഎസ്എസ്-4 ഇനത്തിന് കിലോയ്ക്ക് വില 220 രൂപയ്ക്ക് താഴെയെത്തിയെന്ന് റബർ ബോർഡ് വ്യക്തമാക്കുന്നു. 217 രൂപയാണ് വില. ഒരുമാസത്തിനിടെ വിലയിൽ 20 രൂപയോളം ഇടിഞ്ഞു. കഴിഞ്ഞ 10 ദിവസത്തിനിടെ മാത്രം കിലോയ്ക്ക് 10 രൂപയോളം കുറഞ്ഞിട്ടുണ്ട്.
അതേസമയം, വിദേശ വിപണികളിൽ വില 250 രൂപയ്ക്കടുത്തുമാണ്. വെളിച്ചെണ്ണ, കുരുമുളക് വിലകളിൽ മാറ്റമില്ല. കാപ്പിക്കുരുവിന് 500 രൂപ കുറഞ്ഞു. ഇഞ്ചി വിലയും മാറ്റമില്ലാതെ തുടരുന്നു. സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിലെ അങ്ങാടി വിലനിലവാരം ഇങ്ങനെ.
English Summary:
Domestic rubber prices in Kerala have fallen sharply, with RSS-4 grade rubber dropping below ₹220 per kilogram.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.