ADVERTISEMENT

ആഫ്രിക്കൻ രാജ്യമായ കെനിയയിൽ മൂന്ന് വൈദ്യുതി ലൈനുകൾ സ്ഥാപിക്കാനുള്ള കരാർ സ്വന്തമാക്കി ശതകോടീശ്വരൻ ഗൗതം അദാനി നയിക്കുന്ന അദാനി ഗ്രൂപ്പ്. പദ്ധതിയുടെ ചെലവ്,​ നിർമാണം,​ പ്രവർത്തന നിയന്ത്രണം എന്നിവയ്ക്കുള്ള കരാറാണ് അദാനി ഗ്രൂപ്പിലെ അദാനി എന‌ർജി സൊല്യൂഷൻസിന് നൽകിയതെന്ന് കെനിയൻ ഊർജ സെക്രട്ടറി ഒപിയോ വാൻഡയി പറഞ്ഞു.

30 വർഷമാണ് കരാർ കാലാവധി. സമീപകാലത്ത് കെനിയ നേരിടുന്ന വൈദ്യുതിക്ഷാമം പരിഹരിക്കാൻ അദാനി ഒരുക്കുന്ന അടിസ്ഥാന സൗകര്യത്തിലൂടെ കഴിയുമെന്നാണ് കെനിയൻ സർക്കാരിന്റെ പ്രതീക്ഷ. കെനിയയിലെ വീടുകളിലും വ്യവസായ സ്ഥാപനങ്ങളിലും തടസ്സമില്ലാതെ വൈദ്യുതി വിതരണം ഉറപ്പാക്കാൻ കഴിയുമെന്നാണ് കരുതുന്നതെന്നും വാൻഡയി പറഞ്ഞു.

Image : adani.com
(Photo by INDRANIL MUKHERJEE / AFP)

നേരത്തേ കെനിയൻ തലസ്ഥാനമായ നെയ്റോബിയിലെ ജോമോ കെനിയാത്ത രാജ്യാന്തര വിമാനത്താവളത്തിൽ പുതിയ ടെർമിനലിന്റെ നിർമ്മാണവും 30 വർഷത്തേക്ക് നിയന്ത്രണവും അദാനി ഗ്രൂപ്പിന് നൽകാനുള്ള കെനിയൻ സർക്കാരിന്റെ നീക്കം വൻ പ്രതിഷേധങ്ങൾക്ക് വഴിവച്ചിരുന്നു. വിശദാംശങ്ങൾ ഇവിടെ ക്ളിക്ക് ചെയ്തു വായിക്കാം.

English Summary:

Adani Group secures a 30-year contract to build power transmission lines in Kenya, aiming to address power shortages and boost the African nation's energy infrastructure.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com