ADVERTISEMENT

ന്യൂഡൽഹി∙ പുഴുക്കലരിയുടെ (പാർബോയിൽഡ് റൈസ്) കയറ്റുമതി തീരുവ കേന്ദ്രം പൂർണമായും എടുത്തുകളഞ്ഞു. ആഭ്യന്തര ലഭ്യത വർധിച്ച സാഹചര്യത്തിലാണ് കയറ്റുമതി വർധിപ്പിക്കാൻ സഹായകമായ തീരുമാനം. അരിയുടെ വിലക്കയറ്റം തടയുന്നതിനാണ് 2023 ഓഗസ്റ്റിൽ 20% തീരുവ ചുമത്തി പുഴുക്കലരിയുടെ കയറ്റുമതിക്ക് നിയന്ത്രണം ഏർപ്പെടുത്തിയത്. ആഭ്യന്തര ലഭ്യത ഉറപ്പാക്കാനായിരുന്നു‌ നീക്കം. പിന്നീട് ഇക്കഴിഞ്ഞ മാസം കയറ്റുമതി തീരുവ 20 ശതമാനമായിരുന്നത് 10 ശതമാനമായി കുറച്ചു. ഈ 10 ശതമാനമാണ് ഇപ്പോൾ എടുത്തുകളഞ്ഞത്.

കയറ്റുമതി കൂടുന്നത് കർഷകർക്ക് ഗുണകരമാണ്, അതേസമയം, ദീർഘകാല അടിസ്ഥാനത്തിൽ ആഭ്യന്തര വിപണിയിൽ വില കൂടാനിടയുണ്ട്. കിലോയ്ക്ക് 3 രൂപ വരെ വർധിക്കാം.

English Summary:

India removes all export duties on parboiled rice to boost shipments and benefit farmers. Learn about the potential impact on domestic prices and global rice trade.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com