ADVERTISEMENT

കൊച്ചി∙ സംവത് 2080ൽ ഓഹരി നിക്ഷേപകർക്ക് ലഭിച്ചത് 22% നേട്ടം. ഉത്തരേന്ത്യക്കാരുടെ വിശ്വാസ പ്രകാരമുള്ള സംവത് 2081 വർഷത്തിന് ഇന്നു തുടക്കമാകും. ഇതോടനുബന്ധിച്ചുള്ള മുഹൂർത്ത വ്യാപാരം ഇന്ന് വൈകിട്ട് 6 മുതൽ 7 വരെ ഓഹരി വിപണികളിൽ നടക്കും. വർഷാരംഭത്തിൽ ഓഹരി വാങ്ങിയാൽ വർഷം മുഴുവൻ നേട്ടമുണ്ടാകുമെന്ന വിശ്വാസത്തിലാണ് പ്രത്യേക ട്രേഡിങ് നടത്തുന്നത്.

വർഷത്തിന്റെ അവസാന മാസം വിപണിയിലുണ്ടായ  തിരുത്തലുകൾ ഒഴിച്ചു നിർത്തിയാൽ വലിയ നേട്ടങ്ങളുടെ വർഷമാണു കടന്നുപോകുന്നത്. സെൻസെക്സ് 14,484 പോയിന്റാണ് ഇക്കാലയളവിൽ ഉയർന്നത്. നിഫ്റ്റി 4,780 പോയിന്റ് (24.60%) ഉയർന്നു. നിക്ഷേപകരുടെ ആസ്തിയിൽ 124.42 ലക്ഷം കോടി രൂപയുടെ വർധനയുണ്ടായി. കഴിഞ്ഞ ഒരു മാസത്തിൽ സെൻസെക്സ് 5.82 ശതമാനവും (4910 പോയിന്റ്) നിഫ്റ്റി 6.22 ശതമാനവും 1605 പോയിന്റ്) ഇടിഞ്ഞു.

Image : iStock/duoogle
Image : iStock/duoogle

വിപണിയിൽ ഇന്നലെയും നഷ്ടം

വൻകിട വിദേശ നിക്ഷേപകർ ഇന്ത്യൻ ഓഹരികൾ വിറ്റൊഴിക്കുന്നതു തുടരുന്നതിനാൽ വിപണിയിൽ ഇന്നലെയും നഷ്ടം. സെൻസെക്സ് സൂചിക 553 പോയിന്റും നിഫ്റ്റി 135 പോയിന്റും  ഇടിഞ്ഞു.  ടെക് ഓഹരികളിലും വിൽപന സമ്മർദം നേരിട്ടു. അമേരിക്കൻ ഐടി കമ്പനികളിലെ ഇടിവാണു കാരണം. അതേസമയം, മികച്ച രണ്ടാംപാദ ഫലം പുറത്തുവന്നതോടെ എൽ ആൻഡ് ടി ഓഹരി  6% കുതിപ്പു നടത്തി. 

English Summary:

Samvat 2080 brought significant gains for equity investors with a 22% surge. As Samvat 2081 begins, learn about Muhurat Trading, market trends, and factors influencing Indian equities.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com