ADVERTISEMENT

വ്യവസായി അനിൽ അംബാനി (Anil Ambani) നയിക്കുന്ന റിലയൻസ് പവറിനെയും (Reliance Power) ഉപസ്ഥാപനങ്ങളെയും മൂന്ന് വർഷത്തേക്ക് ടെൻഡറുകളിൽ പങ്കെടുക്കുന്നതിന് വിലക്കി സോളർ എനർജി കോർപ്പറേഷൻ ഓഫ് ഇന്ത്യ (എസ്ഇസിഐ/SECI). കഴിഞ്ഞതവണത്തെ ലേലത്തിൽ റിലയൻസ് പവറിന്റെ ഉപസ്ഥാപനമായ റിലയൻസ് എൻയു ബെസ് (Reliance NU Bess/പഴയ മഹാരാഷ്ട്ര എനർജി ജനറേഷൻ) സമർപ്പിച്ച ബാങ്ക് ഗ്യാരന്റി വ്യാജമെന്ന് കണ്ടെത്തിയ പശ്ചാത്തലത്തിലാണ് നടപടി. എസ്ഇസിഐയുടെ ടെൻഡറുകളിൽ പങ്കെടുക്കാനാണ് മൂന്ന് വർഷത്തേക്ക് വിലക്ക്.

എസ്ഇസിഐയുടെ നോട്ടിസിന് പിന്നാലെ ഇന്നലെ റിലയൻസ് പവർ ഓഹരികൾ 5% ഇടിഞ്ഞ് ലോവർ-സർക്യൂട്ടിലായി. അതേസമയം എസ്ഇസിഐയുടെ വിലക്ക് അന്യായമാണെന്ന് റിലയൻസ് പവർ പ്രതികരിച്ചു. സത്യസന്ധമായും ചട്ടങ്ങൾ പാലിച്ചുമാണ് കമ്പനിയുടെ പ്രവർത്തനം. മൂന്നാംകക്ഷിയുടെ തട്ടിപ്പിനും ഗൂഢാലോചനയ്ക്കും കമ്പനി ഇരയാവുകയായിരുന്നു. ഇതിനെതിരെ ഡൽഹി പൊലീസിന്റെ സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന് പരാതി നൽകിയിട്ടുണ്ട്. എസ്ഇസിഐയുടെ വിലക്കിനെ നിയമപരമായി നേരിടുമെന്നും റിലയൻസ് പവർ വ്യക്തമാക്കി.

കടങ്ങളെല്ലാം വീട്ടി റിലയൻസ് പവർ

പ്രതിസന്ധികൾക്കിടയിലും കടബാധ്യതകളെല്ലാം പൂർണമായി വീട്ടി റിലയൻസ് പവർ. ഉപസ്ഥാപനമായ റോസ പവർ സപ്ലൈ കമ്പനി സിംഗപ്പുർ ആസ്ഥാനമായ വർദെ പാർട്ണേഴ്സിന് നൽകാനുണ്ടായിരുന്ന 485 കോടി രൂപ കൂടി വീട്ടിയതോടെയാണ് റിലയൻസ് പവർ കടമില്ലാ കമ്പനിയായത്. ഓഹരി വിപണിയിൽ ഇടപെടുന്നതിന് അനിൽ അംബാനിയെയും മറ്റ് 24 പേരെയും 5 വർഷത്തേക്ക് വിലക്കി ഇക്കഴിഞ്ഞ ഓഗസ്റ്റിൽ സെബി (SEBI) ഉത്തരവിറക്കിയിരുന്നു.

അനിൽ അംബാനി
അനിൽ അംബാനി

ഉപസ്ഥാപനമായ റിലയൻസ് ഹോം ഫിനാൻസിനെ ആറു മാസത്തേക്ക് ഓഹരി വിപണിയിൽ നിന്ന് പുറത്താക്കുകയും ചെയ്തിരുന്നു. ഇതിനെതിരെ അനിൽ സമർപ്പിച്ച ഹർജി പരിഗണിച്ച സെക്യൂരിറ്റീസ് അപ്‍ലറ്റ് ട്രൈബ്യൂണൽ (SAT) സെബിയുടെ നടപടി സ്റ്റേ ചെയ്തിരുന്നു.

(Disclaimer: ഈ ലേഖനം ഓഹരി വാങ്ങാനോ വില്‍ക്കാനോ ഉള്ള നിര്‍ദേശമോ ഉപദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള്‍ സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്‍റെ ഉപദേശം തേടുകയോ ചെയ്യുക)

English Summary:

Reliance Power Banned by SECI: Anil Ambani Company Accused of Fraud. Reliance Power Declared Debt-Free Despite SECI Ban: Reliance Power banned by SECI for three years over a fraudulent bank guarantee. Shares plummet 5%. Company claims innocence and plans legal action.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com