ADVERTISEMENT

ന്യൂഡൽഹി ∙ ഇലക്ട്രിക് ഓട്ടോകൾക്ക് നൽകുന്ന സബ്സിഡി തുക പകുതിയായി കേന്ദ്രം വെട്ടിക്കുറച്ചു. പിഎം ഇലക്ട്രിക് ഡ്രൈവ് റവല്യൂഷൻ ഇൻ ഇന്നവേറ്റീവ് വെഹിക്കിൾ എൻഹാൻസ്‌മെന്റ് (പിഎം ഇ-ഡ്രൈവ്) എന്ന പേരിൽ കേന്ദ്ര സർക്കാർ നടപ്പാക്കുന്ന പദ്ധതിയിൽ ഇ–ഓട്ടോകൾക്കുള്ള സബ്സിഡി 50,000 രൂപയിൽ നിന്ന് 25,000 ആയാണ് കുറച്ചത്.

എന്നാൽ പദ്ധതി അടുത്ത സാമ്പത്തിക വർഷത്തേക്കു കൂടി നീട്ടിയതായി ഹെവി ഇൻഡസ്ട്രി മന്ത്രാലയം അറിയിച്ചു. ഇലക്ട്രിക് വാഹനങ്ങളുടെ ഫാസ്റ്റർ അഡോപ്ഷൻ ആൻഡ് മാനുഫാക്ചറിങ് സ്കീമിന് പകരമായാണ് പിഎം ഇ-ഡ്രൈവ് പദ്ധതി കേന്ദ്രം കഴിഞ്ഞ ഒക്ടോബറിൽ അവതരിപ്പിച്ചത്.

kozhikode-electric-autorickshaw

പദ്ധതി പ്രകാരം 24.79 ലക്ഷം ഇലക്ട്രിക് ഇരുചക്ര വാഹനങ്ങൾക്കും 3.16 ലക്ഷം ഇ-ഓട്ടോകൾക്കും 14,028 ഇലക്ട്രിക് ബസുകൾക്കും സബ്സിഡി നൽകുകയായിരുന്നു ലക്ഷ്യം. 2025 മാർച്ചിനുള്ളിൽ 3.16 ലക്ഷം ഇ–ഓട്ടോകൾക്കാണ് സഹായം നൽകാൻ പദ്ധതിയിട്ടിരുന്നതെങ്കിലും നവംബർ പകുതിയോടെതന്നെ ഈ ക്വോട്ട പൂർത്തിയായി.  വാഹന നിർമാതാക്കളുടെ അഭ്യർഥനയെത്തുടർന്നാണ് അടുത്ത സാമ്പത്തിക വർഷത്തേക്ക് നീട്ടിയത്. 

English Summary:

India cuts electric auto subsidies under the PM e-Drive scheme. Learn about the new subsidy amount, scheme extension, and impact on the EV market.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com