നന്ദിനി പാൽ ഡൽഹിയിലും; ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴിയും ലഭ്യമാകും
Mail This Article
×
ന്യൂഡൽഹി ∙ കർണാടക മിൽക് ഫെഡറേഷന്റെ (കെഎംഎഫ്) നന്ദിനി പാൽ ഉൽപന്നങ്ങൾ ഇനി രാജ്യതലസ്ഥാനത്തും ലഭ്യമാകും. രാജ്യ തലസ്ഥാന മേഖലയിൽ (ഡൽഹി എൻസിആർ) നന്ദിനി ഉൽപന്നങ്ങളുടെ അവതരണം കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ നിർവഹിച്ചു.
പശുവിൻ പാൽ, തൈര്, ബട്ടർമിൽക്ക് ഉൾപ്പെടെയാണ് വിപണിയിൽ ഇന്നു മുതൽ ലഭ്യമാകുന്നത്. ഹൈപ്പർ മാർക്കറ്റുകളും റീട്ടെയ്ൽ ഷോപ്പുകളും വഴിയാണ് ആദ്യഘട്ടത്തിൽ വിൽപന. ഓൺലൈൻ ഡെലിവറി ആപ്പുകൾ വഴിയും ലഭ്യമാകും.
മണ്ഡ്യ ക്ഷീര സഹകരണ യൂണിയനാണ് പാലും മറ്റ് ഉൽപന്നങ്ങളും ഡൽഹിയിലെത്തിക്കുന്നത്. മണ്ഡ്യയിൽ നിന്ന് 2,500 കിലോമീറ്റർ അകലെയുള്ള ഡൽഹിയിലേക്കു പ്രതിവാരം 25 ടാങ്കർ ലോറികളിൽ പാൽ എത്തിക്കും. ഒരു ഡിഗ്രി സെൽഷ്യസിൽ തണുപ്പിച്ചാണ് പാൽ എത്തിക്കുന്നത്.
English Summary:
Nandini Milk products from Karnataka Milk Federation are now available in Delhi NCR! Find fresh cow's milk, curd, and buttermilk at select hypermarkets, retail shops, and online.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.